ത​ണ്ണി​ത്തോ​ട്ടി​ൽ കാ​ർ​ഷി​ക, പ​രി​സ്ഥി​തി സെ​മി​നാ​ർ
Tuesday, July 16, 2019 10:42 PM IST
പ​ത്ത​നം​തി​ട്ട: ത​ണ്ണി​ത്തോ​ട് സ​പ്ത​സാ​ര സാം​സ്കാ​രി​ക സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​ർ​ഷി​ക, പ​രി​സ്ഥി​തി സെ​മി​നാ​ർ 21നു ​രാ​വി​ലെ 10ന് ​ത​ണ്ണി​ത്തോ​ട് മൂ​ഴി എ​സ്എ​ൻ​ഡി​പി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. മ​ല​യോ​ര കാ​ർ​ഷി​ക മേ​ഖ​ല അ​തി​ജീ​വ​ന​ത്തി​ന്‍റെ വെ​ല്ലു​വി​ളി​ക​ൾ പ​രി​സ്ഥി​തി സം​ര​ക്ഷ​ണം എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ക്കു​ന്ന സെ​മി​നാ​ർ മ​ന്ത്രി കെ. ​രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്യും.
പി.​ജെ. ജോ​ഷ്വ വി​ഷ​യം അ​വ​ത​രി​പ്പി​ക്കും. ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ മോ​ഡ​റേ​റ്റ​റാ​യി​രി​ക്കും. പ​ഴ​യ​കാ​ല​ത്ത് ഉ​പ​യോ​ഗി​ച്ചി​രു​ന്ന ചേ​ളാ​വി​ന്‍റെ പു​ന​രാ​വി​ഷ്ക്കാ​രം ആ​ന്േ‍​റാ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ല്ലാ​റി​ൽ ഒൗ​ഷ​ധ​മാ​യ ക​ല്ലൂ​ർ​വ​ഞ്ചി പു​ന​ർ​ജ​നി പ​ദ്ധ​തി മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​ദ്യ​കാ​ല കു​ടി​യേ​റ്റ ക​ർ​ഷ​ക​രെ വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ ആ​ദ​രി​ക്കും. മി​ക​ച്ച ക​ർ​ഷ​ക​രെ ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ​യും മി​ക​ച്ച ക്ഷീ​ര​ക​ർ​ഷ​ക​രെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി​യും ആ​ദ​രി​ക്കും. ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ ച​ർ​ച്ച ന​യി​ക്കും.
സാം​സ​കാ​രി​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ എ​ൻ. ലാ​ലാ​ജി, ഗി​രീ​ഷ് മോ​ഹ​ൻ, സി.​വി. രാ​ജ​ൻ, എ​ൽ.​എം. മ​ത്താ​യി എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.