ഞാ​റ്റു​വേ​ല ച​ന്ത​യും വാ​ർ​ഡ്ത​ല ക​ർ​ഷ​ക സ​ദ​സും
Friday, July 19, 2019 10:21 PM IST
കോ​ന്നി: ഗ്രാ​മ പ​ഞ്ചാ​യ​ത്ത്14 -ാം വാ​ർ​ഡി​ലെ ക​ർ​ഷ​ക​രു​ടെ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു. ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ദ്ധ​തി​ക​ളി​ലും കൃ​ഷി വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​ക​ളും വി​ശ​ദീ​ക​രി​ച്ച് ക​ർ​ഷ​ക സ​ഭ​യും ഞാ​റ്റു​വേ​ല ച​ന്ത​യും ന​ട​ത്തി.
ക​ർ​ഷ​ക​ർ​ക്ക് ഓ​ണ​ത്തി​ന് ഒ​രു മു​റം പ​ച്ച​ക്ക​റി പ​ദ്ധ​തി പ്ര​കാ​രം വി​ത്തു​ക​ളും പ​ച്ച​ക്ക​റി​തൈ​ക​ളും വി​ത​ര​ണം ചെ​യ്തു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​വീ​ൺ പ്ലാ​വി​ള​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ്ര​സി​ഡ​ന്‍റ് എം. ​ര​ജ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു.
കൃ​ഷി ഓ​ഫീ​സ​ർ ജ്യോ​തി കൃ​ഷ്ണ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. വ​ത്സ​ല ആ​ന​ന്ദ​ൻ, ജാ​ന​മ്മ സു​രേ​ന്ദ്ര​ൻ, ബി​ന്ദു പ്ര​ശാ​ന്ത്, ശ്യാം ​എ​സ്.​കോ​ന്നി, കെ.​റ്റി. സ​തീ​ഷ്, ര​വീ​ന്ദ്ര​നാ​ഥ് നീ​രേ​റ്റ്, ഷ​ക്കീ​ന നി​സാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.