കോ​ന്നി​യി​ൽ അ​ഞ്ചു വീ​ടു​ക​ൾ ത​ക​ർ​ന്നു
Friday, July 19, 2019 10:21 PM IST
കോ​ന്നി: ക​ന​ത്ത മ​ഴ​യി​ൽ കോ​ന്നി, ത​ണ്ണി​ത്തോ​ട് ഭാ​ഗ​ങ്ങ​ളി​ലാ​യി അ​ഞ്ച് വീ​ടു​ക​ൾ ത​ക​ർ​ന്നു. കാ​റ്റി​ലും മ​ഴ​യി​ലും തു​ട​ർ​ന്നു​ണ്ടാ​യ കാ​റ്റി​ലു​മാ​ണ് നാ​ശ​ന​ഷ്ടം. പ​ന്ത​ളം കാ​ര​യ്ക്കാ​ട്ടും ഒ​രു വീ​ട് ത​ക​ർ​ന്നു.

പ്ര​തി​ഷേ​ധ​മാ​ർ​ച്ച് ഇ​ന്ന്

പ​ത്ത​നം​തി​ട്ട: അ​ശാ​സ്ത്രീ​യ​മാ​യ വൈ​ദ്യു​തി നി​ര​ക്ക്, പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധ​ന​യ്ക്കും പ്ര​ള​യ​സെ​സി​നു​മെ​തി​രെ കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തും.വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ​ത്ത​നം​തി​ട്ട മി​നി​സി​വി​ൽ സ്റ്റേ​ഷ​ൻ പ​ടി​ക്ക​ൽ ന​ട​ക്കു​ന്ന ധ​ർ​ണ ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ് ജോ​ണ്‍ മാ​ന്പ്ര അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

കു​ടും​ബ​സം​ഗ​മം

ഓ​മ​ല്ലൂ​ർ: സം​യു​ക്ത ക്രി​സ്മ​സ് ആ​ഘോ​ഷ​സ​മി​തി​യു​ടെ കു​ടും​ബ​സം​ഗ​മ​വും ശ​താ​ഭി​ഷി​ക്ത​നാ​യ റ​വ.​ഇ.​കെ. മാ​ത്യൂ​സ് ഇ​ല​വി​നാ​മ​ണ്ണി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ​യെ ആ​ദ​രി​ക്ക​ലും നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് വൈ​എം​സി​എ ഹാ​ളി​ൽ ന​ട​ക്കും. കു​ര്യാ​ക്കോ​സ് മാ​ർ ക്ലീ​മി​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫാ.​തോ​മ​സ് കെ.​ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ന്‍റോ ആ​ന്‍റ​ണി എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.