സ്വ​യം​തൊ​ഴി​ല്‍ സം​രം​ഭം തു​ട​ങ്ങു​ന്ന​തി​ന് അ​പേ​ക്ഷി​ക്കാം
Sunday, July 21, 2019 10:38 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ചു​ക​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള അ​ഭ്യ​സ്ത വി​ദ്യ​രാ​യ യു​വ​തീ​യു​വാ​ക്ക​ള്‍​ ക്ക് സ്വ​യം​തൊ​ഴി​ല്‍ സം​രം​ഭം തു​ട​ങ്ങു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​പ്പാ​ക്കു​ന്ന വ്യ​ക്തി​ഗ​ത, സം​യു​ക്ത സ്വ​യം​തൊ​ഴി​ല്‍ പ​ദ്ധ​തി​യി​ലേ​ക്ക് (കെ​സ്‌​റു) ഒ​രു ല​ക്ഷം രൂ​പ വ​രെ വാ​യ്പ ല​ഭി​ക്കും.
വാ​യ്പ തു​ക​യു​ടെ 20 ശ​ത ​മാ​നം സ​ബ്‌​സി​ഡി​യാ​യി ല​ഭി​ക്കും.
മ​ള്‍​ട്ടി​പ​ര്‍​പ്പ​സ് സ​ര്‍​വീ​സ് സെ​ന്‍റേ​ഴ്‌​സ്, ജോ​ബ് ക്ല​ബ് പ​ദ്ധ​തി പ്ര​കാ​രം ര​ണ്ട് അം​ഗ​ങ്ങ​ള്‍ വീ​ത​മു​ള്ള ക്ല​ബി​ന് 10 ല​ക്ഷം രൂ​പ വ​രെ വാ​യ്പ അ​നു​വ​ദി​ക്കും.
പ​ദ്ധ​തി ചെ​ല​വി​ന്‍റെ 25 ശ​ത​മാ​നം സ​ബ്‌​സി​ഡി​യാ​യി ല​ഭി​ക്കും. വി​ധ​വ​ക​ള്‍,
വി​വാ​ഹ​മോ​ച​നം നേ​ടി​യ സ്ത്രീ​ക​ള്‍, 30 വ​യ​സ് ക​ഴി​ഞ്ഞ അ​വി​വാ​ഹി​ത​ക​ള്‍, പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ത്തി​ലെ അ​വി​വാ​ഹി​ത​രാ​യ അ​മ്മ​മാ​ര്‍,
ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വ​നി​ത​ക​ള്‍, നി​ത്യ​രോ​ഗി​ക​ളാ​യ ഭ​ര്‍​ത്താ​വു​ള്ള വ​നി​ത​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍​ക്ക് ശ​ര​ണ്യ പ​ദ്ധ​തി പ്ര​കാ​രം വാ​യ്പ അ​നു​വ​ദി​ക്കും.
കൂ​ടു​ത​ല്‍ വി​വ​രം എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ചു​ക​ളി​ല്‍ ല​ഭി​ക്കും.