15 അ​ടി താ​ഴ്ച​യി​ലേ​ക്കു വീ​ണു കാ​ലൊ​ടി​ഞ്ഞ പ​ശു​വി​നെ അ​ഗ്നി​ശ​മ​ന സേ​ന ര​ക്ഷ​പ്പെ​ടു​ത്തി
Saturday, August 17, 2019 10:30 PM IST
പ​ത്ത​നം​തി​ട്ട: റ​ബ​ർ തോ​ട്ട​ത്തി​ൽ മേ​യു​ന്ന​തി​നി​ടെ 15 അ​ടി താ​ഴ്ച​യി​ലേ​ക്ക് വീ​ണു കാ​ലൊ​ടി​ഞ്ഞ ഗ​ർ​ഭി​ണി​യാ​യ ജ​ഴ്സി ഇ​ന​ത്തി​ൽ​പ്പെ​ട്ട പ​ശു​വി​നെ അ​ഗ്നി​ശ​മ​ന സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. മൈ​ല​പ്ര ര​ജ​നി ഭ​വ​നി​ൽ ശ്യാ​മ​ള​യു​ടെ പ​ശു​വി​നെ​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. പ്ര​സ​വി​ക്കാ​റാ​യ പ​ശു​വി​നെ അ​ടു​ത്തു​ള​ള റ​ബ​ർ തോ​ട്ട​ത്തി​ൽ മേ​യാ​ൻ വി​ട്ട​പ്പോ​ഴാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

കാ​ൽ വ​ഴു​തി 15 അ​ടി താ​ഴ്ച​യി​ലേ​ക്ക് വീ​ണ പ​ശു​വി​ന്‍റെ ഇ​ട​ത്തെ കാ​ലൊ​ടി​ഞ്ഞ​തോ​ടെ തി​രി​ച്ച് ക​യ​റാ​ൻ ക​ഴി​യാ​താ​യി. ശ്യാ​മ​ള ആ​ളു​ക​ളെ കൂ​ട്ടി പ​ശു​വി​നെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു. ഗ​ർ​ഭി​ണി​യാ​യ പ​ശു​വി​ന് എ​ഴു​ന്നേ​ൽ​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ മെ​ഡി​ക്ക​ൽ സ​ഹാ​യം തേ​ടി. പ​ല ത​ര​ത്തി​ലു​ള​ള ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും എ​ഴു​ന്നേ​ൽ​പി​ക്കാ​നാ​യി​ല്ല. ഒ​ടു​വി​ലാ​ണ് അ​ഗ്നി​ശ​മ​ന സേ​ന​യെ വി​വ​രം അ​റി​യി​ച്ച​ത്. ഉ​ട​ൻ ത​ന്നെ പ​ത്ത​നം​തി​ട്ട സ്റ്റേ​ഷ​ൻ ഓ​ഫീ​സ​റാ​യ സി. ​വി​നോ​ദ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള പ​ത്തം​ഗ സം​ഘം മൈ​ല​പ്ര​യി​ലെ​ത്തി പ​ശു​വി​നെ ര​ക്ഷ​പെ​ടു​ത്തി.

ഒ​ന്ന​ര മ​ണി​ക്കൂ​റെ​ടു​ത്താ​ണ് ഡെ​ലി​വ​റി ഹോ​സ്, റോ​പ്പ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് പ​ശു​വി​നെ ര​ക്ഷ​പെ​ടു​ത്തി​യ​ത്. വീ​ഴ്ച​യു​ടെ ആ​ഘാ​തം ഉ​ണ്ടാ​യ​തി​നാ​ൽ മൂ​ന്ന് മാ​സം കൊ​ണ്ടേ പ​ശു​വി​ന് എ​ഴു​ന്നേ​റ്റ് നി​ൽ​ക്കാ​ൻ ക​ഴി​യു​ക​യു​ള​ളൂ​വെ​ന്ന് മെ​ഡി​ക്ക​ൽ സം​ഘം പ​റ​ഞ്ഞു. പ​ശു​വി​നെ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞു​വെ​ന്ന സ​മാ​ധാ​ന​ത്തി​ലാ​ണ് ശ്യാ​മ​ള​യും വീ​ട്ടു​കാ​രും