വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങാ​നാ​കാ​തെ ദു​രി​ത​ബാ​ധി​ത​ർ
Sunday, August 18, 2019 10:24 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളു​ടെ എ​ണ്ണം വെ​ട്ടി​ച്ചു​രു​ക്കി. മ​ഴ മാ​റി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക്യാ​ന്പു​ക​ൾ പി​രി​ച്ചു​വി​ടാ​നാ​ണ് അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം.

77 ക്യാ​ന്പു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​മാ​ണ് ഇ​ന്ന​ലെ മാ​ത്രം അ​വ​സാ​നി​പ്പി​ച്ച​ത്. ഇ​വ​യേ​റെ​യും തി​രു​വ​ല്ല താ​ലൂ​ക്കി​ലാ​ണ്.

പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ നി​ന്നു വെ​ള്ളം ഇ​റ​ങ്ങി​യ​തോ​ടെ​യാ​ണ് ക്യാ​ന്പു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം ജി​ല്ലാ ഭ​ര​ണ​കൂ​ടം എ​ടു​ത്ത​ത്. ക​ഴി​ഞ്ഞ 14നു​ശേ​ഷം പു​തി​യ ക്യാ​ന്പു​ക​ൾ ആ​രം​ഭി​ക്കേ​ണ്ട​തി​ല്ലെ​ന്ന് സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രു​ന്നു.

നി​ല​വി​ലു​ള്ള ക്യാ​ന്പു​ക​ൾ ഘ​ട്ടം​ഘ​ട്ട​മാ​യി പി​രി​ച്ചു​വി​ടാ​നാ​യി​രു​ന്നു തീ​രു​മാ​നം.ശ​നി​യാ​ഴ്ച വ​രെ ജി​ല്ല​യി​ൽ 84 ക്യാ​ന്പു​ക​ളാ​ണ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. 8284 ആ​ളു​ക​ൾ ക്യാ​ന്പു​ക​ളി​ലു​ണ്ടാ​യി​രു​ന്നു. ഇ​ന്ന​ലെ ഇ​വ​യു​ടെ എ​ണ്ണം ഏഴാ യി ചു​രു​ങ്ങി.198 കു​ടും​ബ​ങ്ങ​ളി​ലെ 722 ആ​ളു​ക​ളാ​ണ് ക്യാ​ന്പു​ക​ളി​ലു​ള്ള​ത്. തി​രു​വ​ല്ല താ​ലൂ​ക്കി​ൽ ആറ് ക്യാ​ന്പു​ക​ളാ​ണ് ഇ​ന്ന​ലെ​യു​ള്ള​ത്. 61 ക്യാ​ന്പു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​മാ​ണ് ഇ​ന്ന​ലെ അ​വ​സാ​നി​പ്പി​ച്ച​ത്. ആറ് ക്യാ​ന്പു​ക​ളി​ലാ​യി 197 കു​ടും​ബ​ങ്ങ​ളി​ലെ 715 ആ​ളു​ക​ളാ​ണ് ഇ​നി വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങാ​നു​ള്ള​ത്. പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ പ്ര​ള​യ​ദു​രി​തം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​രാ​ണ് ക്യാ​ന്പു​ക​ളി​ലു​ള്ള​തെ​ന്ന് പ​റ​യു​ന്നു.

കോ​ഴ​ഞ്ചേ​രി താ​ലൂ​ക്കി​ൽഇനി ഒരു ക്യാന്പ് മാത്രമേയുള്ള. ഒരു കുടുംബത്തിലെ ഏഴു പേരാണ് ക്യാന്പിലുള്ളത്. പ്ര​ള​യ​ക്കെ​ടു​തി​യി​ൽ വീ​ട് ന​ഷ്ട​മാ​യ​വ​ര​ട​ക്ക​മാ​ണ് ഇ​നി ക്യാ​ന്പു​ക​ളി​ലു​ള്ള​ത്.പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ ക്യാ​ന്പു​ക​ൾ അ​വ​സാ​നി​ച്ച​തോ​ടെ വീ​ടു​ക​ളി​ലെ​ത്തി​യ​വ​ർ ക​യ​റി​ക്കി​ട​ക്കാ​ൻ മാ​ർ​ഗ​മി​ല്ലാ​തെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പോ​ലും പ​ല​ർ​ക്കും ഇ​ല്ല. കി​ണ​റു​ക​ൾ മ​ലി​ന​പ്പെ​ട്ടു കി​ട​ക്കു​ന്ന​തോ​ടെ കു​ടി​വെ​ള്ള​വും കി​ട്ടാ​തെ​യാ​യി. ശൗ​ചാ​ല​യ​ങ്ങ​ളും ഉ​പ​യോ​ഗ​യോ​ഗ്യ​മ​ല്ല. വീ​ടു​ക​ളി​ൽ വെ​ള്ള​ക്കെ​ട്ടു കാ​ര​ണം അ​ടു​പ്പു​ക​ൾ പു​ക​യു​ന്നി​ല്ല. ഇ​ക്കാ​ര​ണ​ത്താ​ൽ കോ​ള​നി നി​വാ​സി​ക​ളും മ​റ്റും കൂ​ട്ട​മാ​യി റോ​ഡി​ലും മ​റ്റും അ​ടു​പ്പു​കൂ​ട്ടി പാ​ച​കം ചെ​യ്യു​ക​യാ​ണ്. മു​ൻ​കാ​ല​ങ്ങ​ളി​ലും പ്ര​ള​യ​കാ​ല​ത്ത് ഇ​വ​രു​ടെ ജീ​വി​ത​രീ​തി ഇ​ങ്ങ​നെ​യാ​യി​രു​ന്നു.

പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളു​ടെ അ​തി​ർ​ത്തി​യാ​യ നി​ര​ണ​ത്തെ ഇരതോട് കോ​ള​നി, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം ജി​ല്ല​ക​ൾ വേ​ർ​തി​രി​ക്കു​ന്ന പെ​രി​ങ്ങ​ര​യി​ലെ കോ​മ​ങ്ക​രി​ച്ചി​റ പാ​ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ൽ പാ​ച​കം ന​ട​ത്തു​ന്ന​വ​രു​ണ്ട്.

ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ൾ അ​ട​ക്കം ക്യാ​ന്പു​ക​ളി​ൽ നി​ന്നു ല​ഭി​ച്ച അ​രി​യും മ​റ്റു സാ​ധ​ന​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് പാ​ച​കം ന​ട​ത്തു​ക​യാ​ണ്. പോ​ളി​ത്തീ​ൻ ഷീ​റ്റു​പ​യോ​ഗി​ച്ച് കെ​ട്ടി​യ ഷെ​ഡി​ലാ​ണ് ഇ​വ​രു​ടെ പാ​ച​കം.