പ​ണി​ക​ൾ വൈ​കി​പ്പി​ക്കു​ന്ന​തി​നു പി​ന്നി​ൽ രാ​ഷ്ട്രീ​യ​മെ​ന്ന് ആ​രോ​പ​ണം
Tuesday, August 20, 2019 10:30 PM IST
മ​ല്ല​പ്പ​ള്ളി: രാ​ജ്യ​സ​ഭ ഉ​പാ​ധ്യ​ക്ഷ​നാ​യി​രു​ന്ന പ്ര​ഫ.​പി.​ജെ. കു​ര്യ​ന്‍റെ സ്വാ​ധീ​ന​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​ൽ നി​ന്നും അ​നു​വ​ദി​ച്ച 15 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് മ​ല്ല​പ്പ​ള്ളി - പു​ല്ലാ​ട് റോ​ഡി​ന്‍റെ പ​ണി​ക​ൾ ന​ട​ത്തി​ല്ലെ​ന്ന രാ​ഷ്ട്രീ​യ പി​ടി​വാ​ശി​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രി​നും സ്ഥ​ലം എം​എ​ൽ​എ​യ്ക്കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് ആ​രോ​പ​ണം.
സം​സ്ഥാ​ന ജ​ല​വി​ഭ​വ​മ​ന്ത്രി കൂ​ടി​യാ​യാ​യി​രു​ന്ന സ്ഥ​ലം എം​എ​ൽ​എ ബോ​ധ​പൂ​ർ​വം വ​രു​ത്തി​യ കാ​ല​താ​മ​സ​മാ​ണ് നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​നം വൈ​കു​ന്ന​തെ​ന്ന് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​ജി. സാ​ബു (മ​ല്ല​പ്പ​ള്ളി), ബോ​ബ​ൻ ജോ​ണ്‍ (പു​റ​മ​റ്റം) എ​ന്നി​വ​ർ ആ​രോ​പി​ച്ചു. കാ​ല​പ്പ​ഴ​ക്കം ചെ​ന്ന പൈ​പ്പു​ക​ൾ മാ​റ്റി​യി​ടാ​ൻ ഏ​റെ സ​മ​യ​മെ​ടു​ത്തു​വെ​ന്നു മാ​ത്ര​മ​ല്ല,
ചെ​യ്ത ജോ​ലി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ഇ​പ്പോ​ഴും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു ത​യാ​റാ​യി​ട്ടി​ല്ല. എം​എ​ൽ​എ യാ​തൊ​രു ഇ​ട​പെ​ട​ലും ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​ത്തു​ന്നി​ല്ലെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തി.