മ​ണ​ൽ ഏ​റെ​യും പ​ന്പ തി​രി​കെ​യെ​ടു​ത്തു, അ​വ​ശേ​ഷി​ക്കു​ന്ന​വ​യ്ക്ക് ഇ ​ലേ​ലം
Tuesday, August 20, 2019 10:30 PM IST
പ​ത്ത​നം​തി​ട്ട: 2018 ഓ​ഗ​സ്റ്റി​ലെ മ​ഹാ​പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് പ​ന്പാ​ന​ദി​യി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ​തും പ്ലാ​പ്പ​ള്ളി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ പ​ന്പ ഹി​ൽ​ടോ​പ്പ്, ച​ക്കു​പാ​ലം എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ ശേ​ഖ​രി​ച്ചി​രി​ക്കു​ന്ന​തു​മാ​യ മ​ണ​ലി​ന്‍റെ ഇ ​ലേ​ലം 30, സെ​പ്തം​ബ​ർ 17, 30, ഒ​ക്ടോ​ബ​ർ 10, 25 തീ​യ​തി​ക​ളി​ൽ ന​ട​ക്കും.
1000 ക്യു​ബി​ക് മീ​റ്റ​ർ മ​ണ​ൽ വീ​ത​മു​ള്ള ഓ​രോ ലോ​ട്ടു​ക​ളി​ലാ​യാ​ണ് ലേ​ലം ന​ട​ക്കു​ക
. ആ​കെ 57 ലോ​ട്ടു​ക​ളി​ലാ​യി ന​ട​ക്കു​ന്ന ലേ​ല​ത്തി​ൽ 29 എ​ണ്ണ​ത്തി​ന്‍റെ ലേ​ലം രാ​വി​ലെ​യും 28 എ​ണ്ണ​ത്തി​ന്േ‍​റ​ത് ഉ​ച്ച​ക​ഴി​ഞ്ഞും ന​ട​ക്കും. കെ​ട്ടി​ട​നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ​ക്കും ലാ​ൻ​സ്കേ​പ്പിം​ഗി​നും ഈ ​മ​ണ​ൽ അ​നു​യോ​ജ്യ​മാ​ണെ​ന്ന് ദേ​ശീ​യ ഭൗ​മ​ശാ​സ്ത്ര പ​ഠ​ന കേ​ന്ദ്രം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
ര​ജി​സ്ട്രേ​ഷ​ൻ, നി​ര​ത​ദ്ര​വ്യം കെ​ട്ടി​വെ​യ്ക്ക​ൽ തു​ട​ങ്ങി​യ ഇ​ലേ​ല ന​ട​പ​ടി​ക​ൾ​ക്ക് ഇ​തി​നാ​യി നി​യോ​ഗി​ച്ചി​ട്ടു​ള്ള ഏ​ജ​ൻ​സി​യാ​യ എം​എ​സ്റ്റി​സി​യു​മാ​യി ബ​ന്ധ​പ്പെ​ട​ണം(​ഫോ​ണ്‍ 0471 2529137). കൂ​ടു​ത​ൽ വി​വ​രം എം​എ​സ്ടി​സി​യു​ടെ www.mstcecommerce.com എ​ന്ന വെ​ബ്സൈ​റ്റി​ലും റാ​ന്നി വ​നം ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ് (ഫോ​ണ്‍ ന​ന്പ​ർ04735227558), ഗൂ​ഡ്രി​ക്ക​ൽ റെ​യി​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ് (ഫോ​ണ്‍: 04735279063) എ​ന്നി​വി​ട​ങ്ങ​ളി​ലും ല​ഭി​ക്കും.