അ​ടൂ​ർ വൈ​എം​സി​എ വാ​ർ​ഷി​ക സ​മ്മേ​ള​നം 25ന്
Wednesday, August 21, 2019 10:33 PM IST
പ​ത്ത​നം​തി​ട്ട: അ​ടൂ​ർ വൈ​എം​സി​എ​യു​ടെ 45ാം വാ​ർ​ഷി​കം 25ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ന് ​ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ആ​ന്േ‍​റാ ആ​ന്‍റ​ണി എം​പി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​സി​ഡ​ന്‍റ് പി.​എ. മാ​ത്യൂ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ പ്ര​തി​ഷ്ഠാ ശു​ശ്രു​ഷ വൈ​എം​സി​എ ചെ​യ​ർ​മാ​ൻ ജ​സ്റ്റീ​സ് ജെ. ​ബ​ഞ്ച​മി​ൻ കോ​ശി​യും വു​മ​ണ്‍​സ് ഫോ​റ​ത്തെി​ൻ​റ ഉ​ദ്ഘാ​ട​നം വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ​യും നി​ർ​വ​ഹി​ക്കും. മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രാ​യ ഡോ. ​സ​ഖ​റി​യാ​സ് മാ​ർ അ​പ്രേം, അ​ല​ക്സി​യോ​സ് മാ​ർ യൗ​സേ​ബി​യോ​സ് എ​ന്നി​വ​ർ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. വാ​ർ​ഷി​ക സു​വ​നീ​റി​ന്‍റെ പ്ര​കാ​ശ​നം ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. പ്ര​ള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ട് വൈ​എം​സി​എ കോ​ർ ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ ജോ​സ് ഉ​മ്മ​ൻ ഏ​റ്റു​വാ​ങ്ങും. സി.​എ​സ്. കോ​ശി, ഡോ.​ജോ​ർ​ജ് വ​ർ​ഗീ​സ്, റ​വ. തോ​മ​സ് കു​ന്പു​ക്കാ​ട്ട് കോ​ർ എ​പ്പി​സ്കോ​പ്പ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. നി​ർ​ധ​ന​രാ​യ ആ​ളു​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നു വേ​ണ്ടി വി​വി​ധ പ​ദ്ധ​തി ക​ൾ​ക്ക് പു​തി​യ രൂ​പം ന​ൽ​കി​യി​ട്ടു​ണ്ട​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. അ​ടൂ​ർ വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് പി.​എ. മാ​ത്യൂ​സ്, ക​ണ്‍​വീ​ന​ർ പ്ര​ഫ. ജോ​ണ്‍ എം. ​ജോ​ർ​ജ്, ട്ര​ഷ​റ​ർ കെ. ​ഒ. ജോ​ണ്‍ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.