ഐ​എ​ച്ച്ആ​ർ​ഡി സ്ഥാ​പ​ന​ങ്ങ​ളി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ്
Thursday, August 22, 2019 10:25 PM IST
പ​ത്ത​നം​തി​ട്ട: ഐ​എ​ച്ച്ആ​ർ​ഡി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഈ ​മാ​സം ആ​രം​ഭി​ക്കു​ന്ന ആ​റു​മാ​സ കാ​ലാ​വ​ധി​യു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ ഫി​നാ​ൻ​ഷ്യ​ൽ അ​ക്കൗ​ണ്ടിം​ഗ് (സി​സി​എ​ഫ്എ) പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
പ്ല​സ്ടു പാ​സാ​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. ജി​ല്ല​യി​ൽ കോ​ളേ​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സ് ക​ല​ഞ്ഞൂ​ർ (04734272320), കോ​ളേ​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സ് കോ​ന്നി (04682382280), ടെ​ക്നി​ക്ക​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മ​ല്ല​പ്പ​ള്ളി (04692680574) എ​ന്നി​വ​യാ​ണ് പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ൾ. അ​പേ​ക്ഷാ​ഫാ​റ​വും പ്രോ​സ്പെ​ക്ട​സും ഐ​എ​ച്ച്ആ​ർ​ഡി വെ​ബ്സൈ​റ്റി​ൽ നി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് ഉ​പ​യോ​ഗി​ക്കാം. അ​പേ​ക്ഷ​യു​ടെ മാ​തൃ​ക ട്രെ​യി​നിം​ഗ് സെ​ന്‍റ​റു​ക​ളി​ലും ല​ഭി​ക്കും. അ​പേ​ക്ഷ ബ​ന്ധ​പ്പെ​ട്ട സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പു​ക​ളും ര​ജി​സ്ട്രേ​ഷ​ൻ ഫീ​സും സ​ഹി​തം ബ​ന്ധ​പ്പെ​ട്ട ട്രെ​യി​നിം​ഗ് സെ​ന്‍റ​റു​ക​ളി​ൽ 30ന് ​മു​ന്പ് ല​ഭ്യ​മാ​ക്ക​ണം