സ​മ​രം ചെ​യ്ത് കു​ടും​ബ​ശ്രീ ഓ​ഫീ​സ് പ​ഴ​യസ്ഥാ​ന​ത്തു പു​നഃ​സ്ഥാ​പി​ച്ച് എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ
Thursday, August 22, 2019 10:25 PM IST
അ​ടൂ​ർ: കു​ടും​ബ​ശ്രീ ഓ​ഫീ​സ് മാ​റ്റ​ത്തി​നെ​തി​രെ സ​മ​ര​വു​മാ​യെ​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സ് സാ​ന്നി​ധ്യ​ത്തി​ൽ ഓ​ഫീ​സി​ൽ ക​ട​ന്നു​ക​യ​റി സാ​ധ​ന​ങ്ങ​ൾ പ​ഴ​യ ഓ​ഫീ​സി​ലെ​ത്തി​ച്ചു. ഏ​റ​ത്തെ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്കാ​ണ് എ​ൽ​ഡി​എ​ഫ് മാ​ർ​ച്ച് ന​ട​ത്തി​യ​ത്.മാ​ർ​ച്ച് പ​ഞ്ചാ​യ​ത്ത് മ​തി​ൽ​ക്കെ​ട്ടി​നു പു​റ​ത്ത് ക​വാ​ട​ത്തി​ൽ പോ​ലീ​സ് ത​ട​യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന നാ​ലോ അ​ഞ്ചോ പോ​ലീ​സു​കാ​ർ​ക്കി​ട​യി​ലൂ​ടെ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് വ​ള​പ്പി​ലേ​ക്ക് പ്ര​വ​ർ​ത്ത​ക​ർ ത​ള്ളി​ക്ക​യ​റി.
പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന് മു​ന്നി​ൽ പ്ര​വ​ർ​ത്ത​ക​ർ നി​ല​യു​റ​പ്പി​ച്ച് പ്ര​തി​ഷേ​ധ​യോ​ഗം ആ​രം​ഭി​ച്ചു.സ​മ​രം സി​പി​എം അ​ടൂ​ർ ഏ​രി​യാ ക​മ്മ​റ്റി സെ​ക്ര​ട്ട​റി എ​സ്. മ​നോ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു കൊ ​ണ്ടി​രു​ന്ന സ്ത്രി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ക​ർ പ​ഞ്ചാ​യ​ത്ത് ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന് മു​ക​ളി​ൽ ക​മ്യൂ​ണി​റ്റി ഹാ​ളി​നോ​ടു ചേ​ർ​ന്ന് അ​ടു​ത്ത​യി​ടെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി ച്ച ​കു​ടും​ബ​ശ്രീ ഓ​ഫീ​സി​ലെ പ്രി​ന്‍റ​ർ, മേ​ശ​ക​ൾ, ക​സേ​ര​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ൾ ചു​മ​ന്ന് കു​ടും​ബ​ശ്രീ ഓ​ഫീ​സ് നേ​ര​ത്തെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന മു​റി​യി​ലേ​ക്ക് മാ​റ്റി​യ​ത്. എ​സ്ഐ ഉ​ൾ​പ്പ​ടെ​യു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ നോ​ക്കി​നി​ൽ​ക്കി​വേ​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ പു​തി​യ ഓ​ഫീ​സി ൽ ​നി​ന്നും സാ​ധ​ന​ങ്ങ​ൾ പ​ഴ​യ ഓ​ഫീ​സി​ലേ​ക്ക് മാ​റ്റി​യ​ത്. പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ്റി.​ഡി. സ​ജി, എ​ൻ​ആ​ർ​ഇ​ജി വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി യം​ഗം റോ​യി ഫി​ലി​പ്പ്, ആ​ർ. ജ​യ​ൻ, ക​വി​രാ​ജ്, കെ.​പ്ര​സ​ന്ന​ൻ, ഡി.​ജ​യ​കു​മാ​ർ, സു​ധാ​ക​ര​ൻ, പ്ര​സ​ന്ന വി​ജ​യ​കു​മാ​ർ, സ​ര​സ്വ​തി, വി​ജ​യ​ൻ, ബി.​നി​സാം, റി​ജോ എ​ന്നി​വ​വ​ർ പ്ര​സം​ഗി​ച്ചു.