റാ​ന്നി​യി​ല്‍ സ​മാ​ന്ത​ര​പാ​ല​വും ബൈ​പാ​സും മു​ത​ല്‍​ക്കൂ​ട്ടാ​കും‌
Sunday, August 25, 2019 10:32 PM IST
റാ​ന്നി: പി​എം റോ​ഡ് വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ശി​പാ​ര്‍​ശ ചെ​യ്തി​ട്ടു​ള്ള ടൗ​ണ്‍ വി​ക​സ​ന​ത്തി​ല്‍ റാ​ന്നി ഉ​ള്‍​പ്പെ​ടി​ല്ലെ​ന്ന് സൂ​ച​ന. 10 മീ​റ്റ​ര്‍ ബി​എം ആ​ന്‍​ഡ് ബി​സി ടാ​റിം​ഗ് റാ​ന്നി ടൗ​ണ്‍ ഭാ​ഗ​ത്ത് ഒ​ഴി​വാ​കും.
നി​ല​വി​ലു​ള്ള വീ​തി​യി​ല്‍ ടാ​റിം​ഗ് പൂ​ര്‍​ത്തീ​ക​രി​ക്കാ​നാ​ണ് നീ​ക്കം.റാ​ന്നി​യി​ല്‍ സ​മാ​ന്ത​ര​പാ​ല​വും റോ​ഡും ഉ​യ​രു​ന്ന​തി​നാ​ലാ​ണ് പി​എം റോ​ഡ് വി​ക​ന പ​ദ്ധ​തി​യി​ല്‍ നി​ന്ന് ഒ​ഴി​വാ​കു​ന്ന​ത്. റാ​ന്നി ബ്ലോ​ക്ക് പ​ടി​യി​ല്‍ നി​ന്നാ​രം​ഭി​ച്ച് ബൈ​പാ​സ് റോ​ഡി​ലെ​ത്തി​ച്ചേ​രു​ന്ന ബ​ദ​ല്‍ പാ​ത​യാ​ണ് പ​രി​ഗ​ണ​ന​യി​ല്‍. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി റാ​ന്നി​യി​ല്‍ സ​മാ​ന്ത​ര പാ​ല​ത്തി​ന്‍റെ പ​ണി​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
പാ​ല​ത്തി​ന്‍റെ സ​മാ​ന്ത​ര റോ​ഡ് പെ​രു​മ്പു​ഴ​യി​ലും മ​റു​ക​ര​യി​ല്‍ ഉ​പാ​സ​ന​ക്ക​ട​വി​ല്‍ നി​ന്ന് പു​ളി​മു​ക്ക് ജം​ഗ്ഷ​നി​ലേ​ക്കു​മാ​ണ് എ​ത്തു​ന്ന​ത്. പെ​രു​മ്പു​ഴ​യി​ല്‍ നി​ന്നു ബ്ലോ​ക്ക് പ​ട​യി​ലെ​ത്തു​ന്ന ത​ര​ത്തി​ലു​ള്ള ചെ​റി​യ റോ​ഡ് വി​ക​സി​പ്പി​ക്കാ​നാ​ണ് പ​ദ്ധ​തി. മ​റു​ക​ര​യി​ല്‍ ഉ​പാ​സ​ന​ക്ക​ട​വി​ല്‍ നി​ന്ന് പു​ളി​മു​ക്ക്, പേ​ട്ട വ​ഴി ബൈ​പാ​സി​ലേ​ക്കാ​ണ് റോ​ഡ്.
ബൈ​പാ​സി​ലേ​ക്ക് ക​യ​റു​ന്ന​തി​നൊ​പ്പം സ​മാ​ന്ത​ര റോ​ഡ് ചെ​ട്ടി​മു​ക്ക്, വ​ലി​യ​കാ​വ് വ​ഴി പൊ​ന്ത​ന്‍​പു​ഴ​യി​ലേ​ക്ക് പ​ണി​യ​ണ​മെ​ന്ന ആ​വ​ശ്യ​വു​മു​യ​രു​ന്നു​ണ്ട്. പൊ​ന്ത​ന്‍​പു​ഴ വ​നം മേ​ഖ​ല​യി​ല്‍ നി​ല​വി​ലു​ള്ള റോ​ഡി​ന്‍റെ വീ​തി കൂ​ട്ടാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ പി​എം റോ​ഡി​നു സ​മാ​ന്ത​ര​മാ​യി റാ​ന്നി​യി​ല്‍ നി​ന്ന് പൊ​ന്ത​ന്‍​പു​ഴ റോ​ഡി​ലേ​ക്ക് ഒ​രു റോ​ഡ് ഇ​തി​ലൂ​ടെ വി​ക​സി​പ്പി​ക്കാ​നാ​കും.‌