അ​ധ്യാ​പ​ക പ​രി​ശീ​ല​നം
Sunday, August 25, 2019 10:32 PM IST
കൈ​പ്പ​ട്ടൂ​ർ: സെന്‍റ് ഗ്രീഗോറിയോസ് സീനിയർ സെക്കൻഡറി സ്കൂളിൽ സി​ബി​എ​സ്‌​ഇ ഹ​ബ് ഓ​ഫ് ലേ​ണിം​ഗി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ടു​ള്ള അ​ധ്യാ​പ​ക പ​രി​ശീ​ല​ന ക്ലാ​സു​ക​ൾ മുൻ ഡിജിപി ഡോ. ​അ​ല​ക്സാ​ണ്ട​ർ ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ജോ​സ് വി. ​കോ​ശി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​ർ​ജ് മാ​ത്യു, ഫാ. ​എ​ബി റ്റി. ​സാ​മു​വേ​ൽ, സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ബാ​ബു​ജി കൊ​ട്ട​യ്ക്കാ​ട്, ട്ര​ഷ​റ​ർ യോ​ഹ​ന്നാ​ൻ കൊ​ന്ന​യി​ൽ, പ്ര​ഫ. ജി. ​ജോ​ൺ, വി​ൽ​സ​ൺ ജോ​സ​ഫ്, ധ​ന്യ ജി​ന​ദേ​വ​ൻ, എ​ൽ​സി ജോ​ൺ, ബീ​നാ വ​ർ​ഗീ​സ്, സ​ന്തോ​ഷ് കു​മാ​ർ, ആ​ർ. മി​നി, പി.​സി. ജൂ​ഡി ജോ​ർ​ജ്, അ​നു തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​അ​ല​ക്സാ​ണ്ട​ർ ജേ​ക്ക​ബ്, സെ​ൻ​ട്ര​ൽ ട്രാ​വ​ൻ​കൂ​ർ സ​ഹോ​ദ​യ ട്ര​ഷ​റ​ർ പി. ​സ​ഹ​ദേ​വ​ൻ എ​ന്നി​വ​ർ ക്ലാ​സു​ക​ളെ​ടു​ത്തു. ‌