ക്വി​സ് മ​ത്സ​രം സെ​പ്റ്റം​ബ​ർ 21ന് ‌‌
Sunday, August 25, 2019 10:33 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള ടീ​ച്ചേ​ഴ്സ് സെ​ന്‍റ​ർ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ഖി​ല കേ​ര​ള ക്വി​സ് മ​ത്സ​രം സെ​പ്റ്റം​ബ​ർ 21ന് ​ന​ട​ക്കു​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റോ​യി വ​ർ​ഗീ​സ് ഇ​ല​വു​ങ്ക​ൽ അ​റി​യി​ച്ചു.ഓ​ഗ​സ്റ്റ് 10നു ​തീ​രു​മാ​നി​ച്ചി​രു​ന്ന മ​ത്സ​രം ക​ന​ത്ത മ​ഴ​യേ തു​ട​ർ​ന്ന് സെ​പ്റ്റം​ബ​റി​ലേ​ക്കു മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ക്കാ​ർ​ക്ക് കാ​ഷ് അ​വാ​ർ​ഡ്, ഫ​ല​കം, സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ സ​മ്മാ​നി​ക്കും. 21നു ​രാ​വി​ലെ 10.30 മു​ത​ൽ തി​രു​വ​ല്ല ബി​പി​ഡി​സി ഹാ​ളി​ലാ​ണ് മ​ത്സ​രം. പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 9495104828 എ​ന്ന ന​ന്പ​രി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ‌