സ്വ​കാ​ര്യ​ബ​സു​ക​ളു​ടെ മ​ത്സ​ര​യോ​ട്ടം ക​ര്‍​ശ​ന​മാ​യി നി​യ​ന്ത്രി​ക്കും: പോ​ലീ​സ്
Monday, September 9, 2019 11:03 PM IST
പ​ത്ത​നം​തി​ട്ട: മ​ത്സ​ര​യോ​ട്ടം ക​ര്‍​ശ​ന​മാ​യി നി​യ​ന്ത്രി​ക്കു​മെ​ന്ന് നാ​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ ഡി​വൈ​എ​സ്പി ആ​ര്‍. പ്ര​ദീ​പ് കു​മാ​ര്‍. ജി​ല്ല​യി​ലെ പ്രൈ​വ​റ്റ് ബ​സ് ഓ​ണേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ളു​മാ​യി പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ കാ​ര്യാ​ലയ​ത്തി​ല്‍ ന​ട​ത്തി​യ യോ​ഗ​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ജി​ല്ല​യി​ലെ പ്രൈ​വ​റ്റ് ബ​സ് അ​സോ​സി​യേ​ഷ​ന്‍ നേ​രി​ടു​ന്ന ബു​ദ്ധി​മു​ട്ടു​ക​ള്‍, ഗ​താ​ഗ​ത പ്ര​ശ്‌​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ യോ​ഗ​ത്തി​ല്‍ പ​റ​ഞ്ഞു. പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രി​ഹ​രി​ക്കാ​ന്‍ ക​ഴി​യു​ന്ന വി​ഷ​യ​ങ്ങ​ളി​ല്‍ ക്രി​യാ​ത്മ​ക​മാ​യി ഇ​ട​പെ​ട​ലു​ണ്ടാ​കു​മെ​ന്നും മ​റ്റ് വി​ഷ​യ​ങ്ങ​ളി​ല്‍ അ​താ​ത് വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ശ്‌​ന പ​രി​ഹാ​ര​ത്തി​ന് ശ്ര​മി​ക്കു​മെ​ന്നും നാ​ര്‍​ക്കോ​ട്ടി​ക്‌​സെ​ല്‍ ഡി​വൈ​എ​സ്പി പ​റ​ഞ്ഞു.
ഗ​താ​ഗ​ത നി​യ​മ​ങ്ങ​ള്‍ പാ​ലി​ക്കു​ന്ന​തി​ന് ബ​സ് ജീ​വ​ന​ക്കാ​ര്‍​ക്കു വേ​ണ്ട നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​ക​ണ​മെ​ന്നും സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളോ​ട് അ​നു​ഭാ​വ പൂ​ര്‍​ണ​മാ​യ പെ​രു​മാ​റ്റം ഉ​ണ്ടാ​ക​ണ​മെ​ന്നും നാ​ര്‍​ക്കോ​ട്ടി​ക്‌​സെ​ല്‍ ഡി​വൈ​എ​സ്പി നി​ര്‍​ദേ​ശി​ച്ചു.