ഉ​ത്രാ​ടം നാ​ളി​ൽ ര​ക്ഷാപ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ച്ചു ‌‌
Tuesday, September 10, 2019 11:17 PM IST
തി​രു​വ​ല്ല: ഉ​ത്രാ​ടം തി​രു​നാ​ൾ പ​മ്പാ ജ​ലോ​ത്സ​വ സം​ഘാ​ട​ക സ​മി​തി​യു​ടെ​​യും കു​ട്ട​നാ​ട് സാം​സ്‌​കാ​രി​ക വേ​ദി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ഴി​ഞ്ഞ പ്ര​ള​യ കാ​ല​ത്തു നി​ര​വ​ധി ജീ​വ​നു​ക​ൾ ര​ക്ഷി​ച്ച​വ​രെ ആ​ദ​രി​ച്ചു. 63 -ാമ​ത് കെ. ​സി. മാ​മ​ൻ മാ​പ്പി​ള ട്രോ​ഫി​ക്കു വേ​ണ്ടി​യു​ള്ള ഉ​ത്രാ​ടം തി​രു​നാ​ൾ ജ​ലോ​ത്സ​വം ന​ട​ക്കേ​ണ്ട ദി​ന​ത്തി​ൽ ത​ന്നെ​യാ​ണ് ഈ ​ച​ട​ങ്ങ് ന​ട​ന്ന​ത്. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ പ​ബ്ലി​ക് ഹെ​ൽ​ത്ത്‌ ഹീ​റോ പു​ര​സ്‌​കാ​രം ല​ഭി​ച്ച ജ​ലോ​ത്സ​വ ക​മ്മി​റ്റി​യം​ഗം ഷാ​ജി ക​റു​ക​ത്ര, എ​ട​ത്വ പോ​ലീ​സ് സ്റ്റേ​ഷ​ൻ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ സി​സി​ൽ ക്രി​സ്ത്യ​ൻ രാ​ജ്, വേ​ങ്ങ​ൽ രാ​ജാ​മ​ണി തു​ട​ങ്ങി​യ​വ​രെ​യാ​ണ്‌ ആ​ദ​രി​ച്ച​ത്. കു​ട്ട​നാ​ട് സാം​സ്‌​കാ​രി​ക വേ​ദി ര​ക്ഷാ​ധി​കാ​രി സ​ണ്ണി അ​നു​പ​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജ​ലോ​ത്സ​വ ക​മ്മി​റ്റി വ​ർ​ക്കിം​ഗ്‌ പ്ര​സി​ഡ​ന്‍റും സെ​റി​ഫെ​ഡ് ചെ​യ​ർ​മാ​നും ആ​യ വി​ക്ട​ർ ടി. ​തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​രാ​ജ​ശേ​ഖ​ര​ൻ, ബി​ന്നി പി. ​ജോ​ർ​ജ്, പു​ന്നൂ​സ് ജോ​സ​ഫ്, ബി​ജു സി. ​ആ​ന്‍റ​ണി, അ​ഞ്ജു കോ​ച്ചേ​രി, ദി​ലീ​പ് ഖാ​ൻ പു​തു​വ​ത്ര, ബി​നു പ​ട്ട​ട​പ​റ​മ്പി​ൽ, വി. ​ആ​ർ. രാ​ജേ​ഷ്, ബി​ജു പ​ത്തി​ൽ, ലി​ജു വേ​ങ്ങ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.‌