ജി​ല്ലാ​ത​ല ഓ​ണാ​ഘോ​ഷ​ത്തി​നു തു​ട​ക്ക​മാ​യി ‌
Thursday, September 12, 2019 11:16 PM IST
പ​ത്ത​നം​തി​ട്ട: ഓ​ണ​ത്തി​ന്‍റെ ന​ന്മ നാ​മെ​ല്ലാം തു​ട​ര്‍​ന്നു പോ​രേ​ണ്ട മ​ഹ​ത്താ​യ ആ​ശ​യ​മാ​ണെ​ന്ന് മ​ന്ത്രി കെ. ​രാ​ജു. ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ ബ​സ് സ്റ്റാ​ന്‍​ഡി​ന് സ​മീ​പ​മു​ള്ള ഓ​പ്പ​ണ്‍ സ്റ്റേ​ജി​ല്‍ നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ഴി​ഞ്ഞ ര​ണ്ടു പ്ര​ള​യ​കാ​ല​ത്തും മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ജ​ന​ങ്ങ​ളു​ടെ​യും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും ഭാ​ഗ​ത്തു നി​ന്നു​മു​ണ്ടാ​യ​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
48 ല​ക്ഷം വ്യ​ത്യ​സ്ഥ​ത​ര​ത്തി​ലു​ള്ള പെ​ന്‍​ഷ​ൻ​കാ​ർ​ക്കും ഓ​ണ​ത്തി​ന് മു​ന്പു ത​ന്നെ പെ​ന്‍​ഷ​ന്‍ ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​രി​ന് സാ​ധി​ച്ചു​വെ​ന്ന് മ​ന്ത്രി അ​വ​കാ​ശ​പ്പെ​ട്ടു. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ട്ട നൂ​റ് പ്ര​വൃ​ത്തി ദി​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഓ​ണ​സ​മ്മാ​ന​മെ​ന്ന നി​ല​യി​ല്‍ ആ​യി​രം രൂ​പ സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്നു​ണ്ട്.
പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ക്കാ​ര്‍​ക്ക് ഓ​ണ​ക്കോ​ടി​യും ഓ​ണ​ക്കി​റ്റും സ​ര്‍​ക്കാ​ര്‍ സൗ​ജ​ന്യ​മാ​യി ന​ല്‍​കി വ​രു​ന്നു. എ​ല്ലാ ജ​ന​വി​ഭാ​ഗ​ക്കാ​ര്‍​ക്കും ഓ​ണ​മാ​ഘോ​ഷി​ക്കു​ന്ന​തി​ന് സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ള്ള സ​ഹാ​യം ന​ല്‍​കാ​ന്‍ പ​രി​ശ്ര​മി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ആ​ന്‍റോ ആ​ന്‍റ​ണി എം​പി, എം​എ​ല്‍​എ​മാ​രാ​യ രാ​ജു ഏ​ബ്ര​ഹാം, ചി​റ്റ​യം ഗോ​പ​കു​മാ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി, ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ്, ന​ഗ​ര​സ​ഭ ആ​ക്ടിം​ഗ് ചെ​യ​ര്‍​മാ​ന്‍ എ. ​സ​ഗീ​ര്‍, ന​ഗ​ര​സ​ഭാം​ഗം വ​ത്സ​ലാ തു​ള​സീ​ധ​ര​ന്‍, എ​ഡി​എം അ​ല​ക്‌​സ് പി. ​തോ​മ​സ്, ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ടി.​കെ.​ജി. നാ​യ​ര്‍, ഡി​റ്റി​പി​സി എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ മ​നോ​ജ് ച​ര​ളേ​ല്‍, സ​ലിം, അ​ജി അ​ല​ക്‌​സ്, സി​നി​മാ​താ​ര​ങ്ങ​ളാ​യ ചി​ല​ങ്ക ഡീ​ഡു, രേ​ണു സൗ​ന്ദ​ര്‍, സീ​രി​യ​ല്‍ താ​രം സു​ര​ജ് സു​രേ​ന്ദ്ര​ന്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍, രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യ വി​ക്ട​ര്‍ ടി. ​തോ​മ​സ്,ടൂ​റി​സം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ എം. ​ഹു​സൈ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.
ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി പ​ത്ത​നം​തി​ട്ട സെ​ന്‍റ് പീ​റ്റേ​ഴ്സ് ജം​ഗ്ഷ​നി​ല്‍ നി​ന്നും ന​ഗ​ര​സ​ഭാ ബ​സ് സ്റ്റാ​ന്‍​ഡി​ലേ​ക്ക് ഓ​ണാ​ഘോ​ഷ വി​ളം​ബ​ര ജാ​ഥ ന​ട​ന്നു.
ശി​ങ്കാ​രി​മേ​ളം, മ​ഹാ​ബ​ലി, കോ​ല്‍​ക്ക​ളി, പു​ലി​ക​ളി, തി​രു​വാ​തി​ര, ദ​ഫ്മു​ട്ട്, മാ​ര്‍​ഗം​ക​ളി, പ​രി​ച​മു​ട്ട്, ചെ​ണ്ട​മേ​ളം എ​ന്നി​വ​യ്ക്കു പു​റ​മേ കു​ടും​ബ​ശ്രീ​യി​ലെ ക​ലാ​കാ​ര​ന്മാ​ര്‍ അ​വ​ത​രി​പ്പി​ച്ച വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും വി​ളം​ബ​ര​ജാ​ഥ​യു​ടെ മാ​റ്റു​കൂ​ട്ടി.
ജി​ല്ലാ​ത​ല ഓ​ണാ​ഘോ​ഷം നാ​ളെ വ​രെ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ​യാ​ണ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. നാ​ളെ അ​ടൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജം​ഗ്ഷ​നി​ല്‍ സ​മാ​പ​ന സ​മ്മേ​ള​നം ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ‌