കോ​ട്ടാ​ങ്ങ​ൽ ക്ഷേ​ത്ര​ത്തി​ലെ നാ​ല​ന്പ​ലം ചെ​ന്പു​പൊ​തി​യ​ൽ ഉ​ദ്ഘാ​ട​നം ഇ​ന്ന് ‌‌
Saturday, September 14, 2019 10:50 PM IST
കോ​ട്ടാ​ങ്ങ​ൽ: ശ്രീ​മ​ഹാ ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​ലെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ചു​ള്ള നാ​ല​ന്പ​ലം ചെ​ന്പു പൊ​തി​യ​ലി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്നു ന​ട​ക്കും.രാ​വി​ലെ 10നു ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പ​ത്ത​നം​തി​ട്ട ആ​ന്‍റോ ആ​ന്‍റ​ണി എം​പി ആ​ദ്യ ചെ​ന്പോ​ല ത​ച്ച​ന്മാ​ർ​ക്ക് ന​ൽ​കി ഉ​ദ്ഘാ​ട​ന ക​ർ​മം നി​ർ​വ​ഹി​ക്കും .

കോ​ട്ടാ​ങ്ങ​ൽ ദേ​വ​സ്വം ചെ​യ​ർ​മാ​ൻ മോ​ഹ​ൻ കെ. ​നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ എം​എ​ൽ​എ​മാ​രാ​യ ഡോ.​എ​ൻ. ജ​യ​രാ​ജ്, രാ​ജു ഏ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. ദേ​വ​പ്ര​ശ്ന പ​രി​ഹാ​ര ക്രി​യ​ക​ളു​ടെ അ​വ​സാ​ന​ഘ​ട്ടം എ​ന്നു​ള്ള നി​ല​യ്ക്കാ​ണ് നാ​ല​ന്പ​ലം ചെ​ന്പു പൊ​തി​യ​ലും അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ന്നു വ​രു​ന്ന​ത്. ‌