പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ തൊ​ണ്ടി​മു​റി​ക​ൾ ഇ​നി​മു​ത​ൽ ‘സ്മാ​ർ​ട്ട് ’ ‌
Monday, September 16, 2019 10:47 PM IST
‌പ​ത്ത​നം​തി​ട്ട: ആ​ധു​നി​ക​വ​ത്ക​ര​ണ​ത്തി​ന്‍റെ കാ​ല​ത്ത് പു​ത്ത​ൻ സാ​ങ്കേ​തി​ക​ത​യു​ടെ ച​ട്ട​ക്കൂ​ട്ടി​ലേ​ക്ക് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ തൊ​ണ്ടി​മു​റി​ക​ളും മാ​റു​ന്നു. കൊ​ടു​മ​ണ്‍, പ​ത്ത​നം​തി​ട്ട സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ തൊ​ണ്ടി​മു​റി​ക​ൾ ആ​ധു​നി​ക​വ​ത്ക​രി​ച്ചി​രി​ക്കു​ന്ന​ത്.

വി​വി​ധ കേ​സു​ക​ളി​ൽ തൊ​ണ്ടി​യാ​യി പി​ടി​ച്ചെ​ടു​ക്കു​ന്ന വ​സ്തു​ക്ക​ൾ സൂ​ക്ഷി​ക്കു​ന്ന മു​റി​ക​ൾ മാ​റാ​ല​യും പൊ​ടി​യും പി​ടി​ച്ച് വൃ​ത്തി​ഹീ​ന​മാ​യി കി​ട​ക്കു​ന്ന സ്ഥി​തി​യാ​ണ് നി​ല​വി​ലു​ണ്ടാ​യി​രു​ന്ന​ത്്. ഇ​തി​ന്‍റെ സൂ​ക്ഷി​പ്പും പ​രി​പാ​ല​ന​വും പോ​ലീ​സി​ന് എ​ന്നും കീ​റാ​മു​ട്ടി​യാ​യ പ്ര​വൃ​ത്തി​യാ​യി​രു​ന്നു.

അ​ശാ​സ്ത്രീ​യ​മാ​യും അ​ടു​ക്കും ചി​ട്ട​യു​മി​ല്ലാ​തെ​യും തൊ​ണ്ടി​മു​ത​ലു​ക​ൾ സൂ​ക്ഷി​ക്കു​ന്ന​ത് പ​ല​വി​ധ​മാ​യ ബു​ദ്ധി​മു​ട്ടു​ക​ളാ​ണ് സൃ​ഷ്ടി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​ത് പ​രി​ഹ​രി​ക്കു​ന്ന​തി​നെ​പ്പ​റ്റി​യു​ള്ള ആ​ലോ​ച​ന​യാ​ണ് ഇ​പ്പോ​ൾ ക്യൂ​ആ​ർ കോ​ഡ് ഉ​പ​യോ​ഗി​ച്ച് തൊ​ണ്ടി​മു​റി​ക​ൾ സ്മാ​ർ​ട്ടാ​ക്കാ​മെ​ന്ന ആ​ശ​യ​ത്തി​ലേ​ക്ക് എ​ത്തി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ്ദേ​വ് അ​റി​യി​ച്ചു.
തൊ​ണ്ടി​മു​ത​ലു​ക​ൾ കൃ​ത്യ​മാ​യും ശാ​സ്ത്രീ​യ​മാ​യും സൂ​ക്ഷി​ക്കാ​തെ അ​ല​ങ്കോ​ല​പ്പെ​ട്ടും കോ​ട​തി​ക​ളി​ൽ അ​വ ശ​രി​യാം​വ​ണ്ണം എ​ത്തി​ക്കാ​ൻ ക​ഴി​യാ​തെ​യും തു​ട​രു​ന്ന സാ​ഹ​ച​ര്യം ഒ​ട്ടും ആ​ശാ​സ്യ​മ​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലാ​ണ് ജി​ല്ലാ പോ​ലീ​സി​
നെ ഈ ​ഹൈ​ടെ​ക് ചി​ന്ത​യി​ലേ​ക്ക് എ​ത്താ​ൻ പ്രേ​രി​പ്പി​ച്ച​ത്.

കോ​ട​തി​ക​ളി​ൽ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ വി​ജ​യ​ക​ര​മാ​യ വി​ചാ​ര​ണ​യ്ക്ക് അ​നു​പേ​ക്ഷ​ണീ​യ​മാ​യ ത​ര​ത്തി​ൽ തൊ​ണ്ടി​മു​ത​ലു​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ക​ഴി​യാ​തെ വ​ന്നാ​ൽ പ്രോ​സി​ക്യൂ​ഷ​ൻ ദു​ർ​ബ​ല​പ്പെ​ടാം. ഒ​ട്ടും ആ​ശാ​സ്യ​മ​ല്ലാ​ത്ത ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കു​ള്ള പ​രി​ഹാ​ര​മെ​ന്നോ​ണം പു​ത്ത​ൻ​സാ​ങ്കേ​തി​ക​ത പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ കൊ​ടു​മ​ണ്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ട​പ്പാ​ക്കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് ജി​ല്ല​യി​ലെ പ്ര​ധാ​ന പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലൊ​ന്നാ​യ പ​ത്ത​നം​തി​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നി​ലും വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ക​യും ഓ​ഗ​സ്റ്റ്് 31 ന് ​പ​ത്ത​നം​തി​ട്ട പോ​ലീ​സ് സ്റ്റേ​ഷ​ൻ സ​ന്ദ​ർ​ശ​ന​വേ​ള​യി​ൽ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക​നാ​ഥ് ബെ​ഹ്റ സ്റ്റേ​ഷ​ൻ മു​റി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്മാ​ർ​ട്ട് തൊ​ണ്ടി​മു​റി​യു​ടെ ആ​ശ​യ​ത്തി​ൽ ജി​ല്ലാ​പോ​ലീ​സി​നെ പ്ര​ശം​സി​ക്കു​ക മാ​ത്ര​മ​ല്ല, ഈ ​സം​വി​ധാ​നം സം​സ്ഥാ​ന​ത്തെ എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചു.ജി​ല്ലാ സൈ​ബ​ർ സെ​ല്ലി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ജി​ല്ല​പോ​ലീ​സ് മേ​ധാ​വി ക്യൂ ​ആ​ർ കോ​ഡ് ഉ​പ​യോ​ഗി​ച്ച് തൊ​ണ്ടി​മു​റി സ്മാ​ർ​ട്ട് ആ​ക്കാ​ൻ പ​ദ്ധ​തി ത​യാ​റാ​ക്കി ന​ട​പ്പാ​ക്കി​യ​ത്.

തൊ​ണ്ടി​മു​ത​ലു​ക​ൾ കൃ​തൃ​മാ​യി രേ​ഖ​പ്പെ​ടു​ത്തു​ക​യും അ​വ വൃ​ത്തി​യാ​ക്കു​ക​യും ചെ​യ്യു​ക​യു​മാ​യി​രു​ന്നു ആ​ദ്യ​പ​ടി. അ​ടു​ത്ത പ​ടി​യാ​യി അ​വ​യു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് കം​പ്യൂ​ട്ട​റി​ൽ​രേ​ഖ​പ്പെ​ടു​ത്തു​ക​യും തു​ട​ർ​ന്ന് കേ​ര​ള പോ​ലീ​സി​ന്‍റെ ഓ​ണ്‍​ലൈ​ൻ സം​വി​ധാ​ന​മാ​യ ക്രൈം ​ഡ്രൈ​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ക​യും കേ​സി​ന്‍റെ അ​നു​ബ​ന്ധ​വി​വ​ര​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ച് സൃ​ഷ്ടി​ച്ചെ​ടു​ത്ത ക്യൂ ​ആ​ർ കോ​ഡ് എ​ല്ലാ തൊ​ണ്ടി മു​ത​ലു​ക​ളി​ലും പ​തി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു.

ഇ​ത്ത​ര​ത്തി​ൽ തൊ​ണ്ടി​മു​റി​യി​ലു​ള്ള എ​ല്ലാ വ​സ്തു​ക​ളി​ലും ക്യൂ ​ആ​ർ കോ​ഡ് പ​തി​പ്പി​ച്ച​ശേ​ഷം ശാ​സ്ത്രീ​യ​മാ​യും ചി​ട്ട​യാ​യും ക്ര​മീ​ക​രി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി വി​ശ​ദ​മാ​ക്കി. ഇ​തോ​ടെ മൊ​ബൈ​ൽ​ഫോ​ണി​ലെ ഏ​തെ​ങ്കി​ലും ക്യൂ ​ആ​ർ കോ​ഡ് സ്കാ​ന​ർ ഉ​പ​യോ​ഗി​ച്ച് ഒ​രു തൊ​ണ്ടി​മു​ത​ലി​ലെ കോ​ഡ് സ്കാ​ൻ ചെ​യ്താ​ൽ അ​തി​നെ സം​ബ​ന്ധി​ച്ച എ​ല്ലാ വി​വ​ര​ങ്ങ​ളും അ​റി​യാ​ൻ സാ​ധി​ക്കു​മെ​ന്ന സ്ഥി​തി സം​ജാ​ത​മാ​യി.

കേ​സി​ന്‍റെ ന​ന്പ​ർ, കു​റ്റ​ച്ചു​രു​ക്കം, കോ​ട​തി​യു​ടെ​പേ​ര്, കേ​സി​ന്‍റെ നി​ല​വി​ലെ അ​വ​സ്ഥ തു​ട​ങ്ങി​യ വി​ശ​ദാം​ശ​ങ്ങ​ൾ ക്രൈം ​ഡ്രൈ​വ് ലി​ങ്ക് മു​ഖേ​ന ല​ഭ്യ​മാ​കും. കൃ​ത്യ​മാ​യി തൊ​ണ്ടി മു​ത​ലു​ക​ൾ കോ​ട​തി​ക​ളി​ൽ വി​ചാ​ര​ണ വേ​ള​യി​ൽ എ​ത്തി​ക്കാ​നും അ​വ യ​ഥാ​വി​ധം തീ​ർ​പ്പാ​ക്കാ​നും ക​ഴി​യു​മെ​ന്ന​താ​ണ് പു​തി​യ സം​വി​ധാ​ന​ത്തി​ന്‍റെ ആ​ത്യ​ന്തി​ക ഫ​ലം. കേ​ര​ള പോ​ലീ​സി​ന്‍റെ ക്രൈം ​ഡ്രൈ​വി​ൽ ലി​ങ്ക് ചെ​യ്തു ക​ഴി​ഞ്ഞാ​ൽ ഈ ​സം​വി​ധാ​നം പൂ​ർ​ണ​മാ​യും പ്ര​യോ​ജ​ന​പെ​ടു​ത്താ​ൻ സാ​ധി​ക്കു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി​മാ​ർ​ക്കും ഒ​ക്ടോ​ബ​ർ 15 ന​കം ഇ​ത് ന​ട​പ്പാ​ക്കാ​ൻ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ഇ​ക്കാ​ര്യ​ത്തി​ൽ ജി​ല്ലാ പോ​ലീ​സി​നെ അ​ദ്ദേ​ഹം പ്ര​ശം​സി​ക്കു​ക​യും ചെ​യ്തു.കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന സ​മ​യ​ത്ത് തൊ​ണ്ടി​മു​ത​ലു​ക​ളി​ൽ പ​തി​ക്കു​ന്ന ലേ​ബ​ലു​ക​ൾ കാ​ല​പ്പ​ഴ​ക്കം കാ​ര​ണം ന​ശി​ച്ച് തൊ​ണ്ടി​മു​ത​ലു​ക​ൾ തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കാ​ത്ത സ്ഥി​തി​യാ​യി​രു​ന്നു ഇ​തു​വ​രെ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​നു പ​രി​ഹാ​ര​മാ​യി ’സ്മാ​ർ​ട്ട് തൊ​ണ്ടി​മു​റി’ എ​ന്ന ആ​ശ​യം വ​രു​ന്ന ആ​ഴ്ച​ക​ളി​ൽ ത​ന്നെ പൂ​ർ​ണ​മാ​യും ന​ട​പ്പാ​ക്കു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.

സൗ​ജ​ന്യ സോ​ഫ്റ്റ്‌വെയ​റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ൽ ക്യൂ ​ആ​ർ കോ​ഡ് സ​ന്പ്ര​ദാ​യം ന​ട​പ്പാ​ക്കു​ന്ന​തി​ന് അ​ധി​ക ചെ​ല​വി​ല്ല.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സൈ​ബ​ർ സെ​ല്ലി​ലെ എ​എ​സ്ഐ അ​ര​വി​ന്ദാ​ക്ഷ​ൻ നാ​യ​ർ, ശ്രീ​കു​മാ​ർ, അ​നൂ​പ് മു​ര​ളി, കോ​ന്നി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ ബി​നു എ​ന്നി​വ​ർ അ​ട​ങ്ങി​യ ഒ​രു ടീ​മി​ന്‍റെ പ്ര​വ​ർ​ത്ത​ന​ഫ​ല​മാ​യാ​ണ് വ​ള​രെ ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ ജി​ല്ല​യി​ലെ ര​ണ്ട് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ പു​തി​യ സ​ന്പ്ര​ദാ​യം വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കി​യ​ത്. ‌