വെ​ച്ചൂ​ച്ചി​റ ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ന് ച​രി​ത്ര നേ​ട്ടം ‌
Monday, September 16, 2019 10:47 PM IST
‌വെ​ച്ചൂ​ച്ചി​റ: ഇ​ന്ത്യ​യി​ലെ ന​വോ​ദ​യ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കാ​യി കേ​ന്ദ്ര പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച 22 -ാ മ​ത് യൂ​ത്ത് പാ​ർ​ല​മെ​ന്‍റ് മ​ത്സ​ര​ങ്ങ​ളി​ൽ വെ​ച്ചൂ​ച്ചി​റ ന​വോ​ദ​യ വി​ദ്യാ​ല​യം ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി ച​രി​ത്ര നേ​ട്ടം കൈ​വ​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി ജി​എം​സി ബാ​ല​യോ​ഗി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ 20നു ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി നാ​ഷ​ണ​ൽ വി​ന്ന​ർ ട്രോ​ഫി​യും പു​ര​സ്കാ​ര​ങ്ങ​ളും സ​മ്മാ​നി​ക്കും.
വി​ശി​ഷ്ടാ​തി​ഥി​ക​ൾ​ക്കും മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ട്ട് റീ​ജി​യ​ണു​ക​ളി​ൽ നി​ന്നു​ള്ള ക്ഷ​ണി​ക്ക​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മു​ന്നി​ൽ പ​ത്ത​നം​തി​ട്ട ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ സ​മ്മാ​നാ​ർ​ഹ​മാ​യ പ​രി​പാ​ടി വീ​ണ്ടും അ​വ​ത​രി​പ്പി​ക്കും.
വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​വും ത​ല​സ്ഥാ​ന​ത്തെ ച​രി​ത്ര സ്മാ​ര​ക​ങ്ങ​ളും സ​ന്ദ​ർ​ശി​ക്കു​വാ​ൻ അ​വ​സ​രം ല​ഭി​ക്കും. പ്രി​ൻ​സി​പ്പാ​ൾ ആ​ർ.​ജി.​ന​ന്ദ​കു​മാ​ർ, അ​ധ്യാ​പ​ക​രാ​യ കെ.​ജെ.​തോ​മ​സ്, ജോ​ണ്‍ ജോ​സ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ൽ​കി​യ മി​ക​ച്ച പ​രി​ശീ​ല​ന​മാ​ണ് വി​ദ്യാ​ർ​ഥി​ക​ളെ ഈ ​നേ​ട്ട​ത്തി​ന് അ​ർ​ഹ​രാ​ക്കി​യ​ത്. ‌