ഡി​സി​എ, പി​ജി​ഡി​സി​എ അ​പേ​ക്ഷി​ക്കാം
Thursday, September 19, 2019 10:26 PM IST
അ​ടൂ​ർ: സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള അ​ടൂ​ർ എ​ൽ​ബി​എ​സ് സ​ബ്സെ​ന്‍റ​റി​ൽ ബി​രു​ദം പാ​സാ​യ​വ​ർ​ക്ക് ഒ​രു വ​ർ​ഷ പി​ജി​ഡി​സി​എ കോ​ഴ്സി​നും പ്ല​സ്ടു, ഡി​പ്ലോ​മ പാ​സാ​യ​വ​ർ​ക്ക് ആ​റ് മാ​സം ദൈ​ർ​ഘ്യ​മു​ള്ള ഡി​സി​എ(​എ​സ്)​നും എ​സ്എ​സ്എ​ൽ​സി പാ​സാ​യ​വ​ർ​ക്ക് ഒ​രു വ​ർ​ഷ ഡി​സി​എ കോ​ഴ്സി​നും അ​പേ​ക്ഷി​ക്കാം. എ​സ്സി, എ​സ്റ്റി, ഒ​ഇ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഫീ​സ് സൗ​ജ​ന്യ​മാ​ണ്. കൂ​ടു​ത​ൽ വി​വ​രം സെ​ന്‍റ​റി​ൽ ല​ഭി​ക്കും. ഫോ​ണ്‍: 9947123177.

മ​ണ്ണ്ജ​ല സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി

അ​ടൂ​ർ: ക​ട​ന്പ​നാ​ട് പ​ഞ്ചാ​യ​ത്ത് 12-ാം വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ട്ട ആ​ലി​ല​ക്കു​ഴി​പാ​ണ്ടി​മ​ല​പ്പു​റം കോ​ള​നി​യി​ലെ മ​ണ്ണ് ജ​ല സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബി.​സ​തി​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ർ​ഷി​ക പ​ദ്ധ​തി പ്ര​കാ​രം 10 ല​ക്ഷം രൂ​പ ചെ​ല​വി​ൽ ജി​ല്ലാ മ​ണ്ണ് സം​ര​ക്ഷ​ണ ഓ​ഫീ​സ് മു​ഖേ​ന​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.