ഫോ​സ്റ്റ​ർ കെ​യ​ർ : അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Friday, September 20, 2019 10:26 PM IST
പ​ത്ത​നം​തി​ട്ട: സ്വ​ന്തം കു​ഞ്ഞു​ങ്ങ​ൾ​ക്കൊ​പ്പം ആ​രോ​രു​മി​ല്ലാ​ത്ത കു​ട്ടി​ക​ളെ​ക്കൂ​ടി വീ​ട്ടി​ൽ സം​ര​ക്ഷി​ക്കാ​ൻ സ·​ന​സ്സു​ള്ള​വ​ർ​ക്കാ​യി ഫോ​സ്റ്റ​ർ കെ​യ​ർ അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
അ​ച്ഛ​ന​മ്മ​മാ​ർ​ക്ക് കൂ​ടെ നി​ർ​ത്തി സം​ര​ക്ഷി​ക്കാ​ൻ ക​ഴി​യാ​ത്ത കു​ട്ടി​ക​ളെ മ​റ്റൊ​രു കു​ടും​ബ​ത്തി​ൽ വ​ള​ർ​ത്തു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യാ​ണ് ഫോ​സ്റ്റ​ർ കെ​യ​ർ അ​ഥ​വാ പോ​റ്റി വ​ള​ർ​ത്ത​ൽ പ​ദ്ധ​തി. വ​നി​താ​ശി​ശു​വി​ക​സ​ന വ​കു​പ്പി​നു കീ​ഴി​ൽ കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി ജി​ല്ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​വി​ധ ബാ​ല​നീ​തി സ്ഥാ​പ​ന​ങ്ങ​ളി​ൽ ക​ഴി​യു​ന്ന കു​ട്ടി​ക​ളെ കു​ടും​ബാ​ന്ത​രീ​ക്ഷ​ത്തി​ൽ വ​ള​ർ​ത്താ​ൻ അ​നു​വ​ദി​ക്കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.
വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പി​നു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ലാ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫീ​സ് മു​ഖേ​ന​യാ​ണ് അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന​ത്. യോ​ഗ്യ​രാ​കു​ന്ന കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് കൗ​ണ്‍​സ​ലിം​ഗും കു​ട്ടി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച​യ്ക്ക് അ​വ​സ​ര​വു​മൊ​രു​ക്കും. ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി മു​ഖേ​ന​യാ​ണ് കു​ട്ടി​ക​ളെ അ​നു​യോ​ജ്യ​മാ​യ കു​ടും​ബ​ങ്ങ​ളി​ലേ​ക്ക് വി​ടു​ന്ന​ത്.
ജി​ല്ലാ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ യൂ​ണി​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്ഥി​രം മേ​ൽ​നോ​ട്ട​ത്തി​ലാ​കും പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ആ​റു വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള ആ​ണ്‍​കു​ട്ടി​ക​ളെ​യും പെ​ണ്‍​കു​ട്ടി​ക​ളെ​യും പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വീ​ടു​ക​ളി​ലേ​ക്ക് അ​യ​യ്ക്കും. വി​ശ്ര​മ​ജീ​വി​തം ന​യി​ക്കു​ന്ന ദ​ന്പ​തി​ക​ൾ, അ​ധ്യാ​പ​ക​ർ, കു​ട്ടി​ക​ളു​ള്ള കു​ടും​ബ​ങ്ങ​ൾ എ​ന്നി​വ​ർ​ക്ക് മു​ൻ​ഗ​ണ​ന​യു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ആ​റ​ന്മു​ള മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ മൂ​ന്നാം നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ലാ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ യൂ​ണി​റ്റി​ലോ, 04682319998,7012374037, 8589990362 എ​ന്നീ ന​ന്പ​റു​ക​ളി​ലോ ബ​ന്ധ​പ്പെ​ടാം.