പ​ള്ളി​യോ​ട​ങ്ങ​ൾ​ക്കു പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ഗ്രാ​ന്‍റ് ല​ഭി​ക്കു​ന്നി​ല്ല
Friday, September 20, 2019 10:26 PM IST
കോ​ഴ​ഞ്ചേ​രി: ആ​റ​ന്മു​ള പ​ള്ളി​യോ​ട​ങ്ങ​ൾ​ക്ക് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ പ​ദ്ധ​തി വി​ഹി​ത​മാ​യി ചേ​ർ​ത്തു പ്ര​ഖ്യാ​പി​ക്കു​ന്ന ഗ്രാ​ന്‍റ് പ​ല​യി​ട​ങ്ങ​ളി​ലും ന​ൽ​കു​ന്നി​ല്ലെ​ന്നു പ​രാ​തി.5000 മു​ത​ൽ 10,000 രൂ​പ വ​രെ വാ​ർ​ഷി​ക ഗ്രാ​ന്‍റാ​യി പ​ള്ളി​യോ​ട​ങ്ങ​ൾ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ൾ ന​ൽ​കി​യി​രു​ന്നു.
എ​ന്നാ​ൽ പി​ന്നീ​ട് ലോ​ക്ക​ൽ ഫ​ണ്ട് ഓ​ഡി​റ്റ് എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്തു​ക​ൾ ഫ​ണ്ട് ന​ൽ​കാ​തെ​യാ​യി. സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ടു​ത്ത് ഒ​രു ഉ​ത്ത​ര​വ് ഇ​റ​ക്കി​യാ​ൽ തീ​രാ​വു​ന്ന പ്ര​ശ്ന​മാ​യി​ട്ടും മാ​റി മാ​റി വ​ന്ന സ​ർ​ക്കാ​രു​ക​ൾ ഈ ​പ​രാ​തി കേ​ട്ട​താ​യി ന​ടി​ച്ചി​ട്ടി​ല്ലെ​ന്ന്പ​ള്ളി​യോ​ട ക​ര പ്ര​തി​നി​ധി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. ഏ​താ​നും മാ​സം മു​ന്പ് വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ നി​യ​മ​സ​ഭ​യി​ൽ ന​ൽ​കി​യ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി പ​ഞ്ചാ​യ​ത്തു​ക​ൾ ഫ​ണ്ട് ന​ൽ​കു​ന്ന​തി​ലെ ത​ട​സ്സം നീ​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് മ​റു​പ​ടി ന​ൽ​കി​യി​രു​ന്നു. പ​ത്ത​നം​തി​ട്ട ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലാ​യി 52 പ​ള്ളി​യോ​ട​ക്ക​ര​ക​ളാ​ണു​ള്ള​ത്.
പ​ത്ത് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഒ​രു പ​ള്ളി​യോ​ട​ത്തി​നും പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ധ​ന​സ​ഹാ​യം കി​ട്ടു​ന്നി​ല്ല. പ​ള്ളി​യോ​ട സേ​വാ​സം​ഘം ന​ൽ​കു​ന്ന ഗ്രാ​ന്‍റാ​ണ് പ​ള്ളി​യോ​ട​ങ്ങ​ൾ​ക്ക് ആ​കെ ല​ഭി​ക്കു​ന്ന​ത്. പ​ള്ളി​യോ​ട സേ​വാ​സം​ഘ​മാ​ക​ട്ടെ സ​ർ​ക്കാ​ർ സ​ഹാ​യം ഉ​ൾ​പ്പെ​ടെ ഒ​ന്നും ല​ഭി​ക്കാ​ത്ത വ​ർ​ഷ​മാ​ണ് ക​ട​ന്നു പോ​യ​ത്. ഇ​തി​നി​ടെ​യാ​ണ് പ​ള്ളി​യോ​ട സേ​വാ​സം​ഘ​ത്തി​നു മ​ല്ല​പ്പു​ഴ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പി​ഴ​യി​ട്ട് നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ള്ള​ത്.ഒ​രു പ​ള്ളി​യോ​ട​ത്തി​ന് ഒ​രു വ​ർ​ഷം ര​ണ്ട് ല​ക്ഷ​ത്തോ​ളം രൂ​പ പ​രി​പാ​ല​ന ചെ​ല​വു​ണ്ട്.
നേ​ര​ത്തേ ഒ​രു ല​ക്ഷം രൂ​പ വീ​തം ഓ​രോ പ​ള്ളി​യോ​ട​ത്തി​നും പ​ള്ളി​യോ​ട സേ​വാ​സം​ഘ​ത്തി​ന്‍റെ ഗ്രാ​ന്‍റാ​യി ന​ൽ​കി​യി​രു​ന്നു. ഒ​രു പ​ള്ളി​യോ​ട​ത്തി​ന് 25000 രൂ​പ വീ​തം സം​സ്ഥാ​ന സ​ർ​ക്കാ​ർ ഗ്രാ​ന്‍റ്് പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ഇ​ത് ഒ​രു വ​ർ​ഷം മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്.
മൂ​ന്ന് ല​ക്ഷം രൂ​പ പി​ഴ ഒ​ടു​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ ഓ​രോ പ​ള്ളി​യോ​ട​ത്തി​നും ആ​റാ​യി​ര​ത്തോ​ളം രൂ​പ ഗ്രാ​ന്‍റ് ഇ​ന​ത്തി​ൽ കു​റ​വു​ണ്ടാ​കും. പ്ര​ള​യം മൂ​ലം നി​നി​ൽ​പി​നു പോ​ലും ഭീ​ഷ​ണി നേ​രി​ടു​ന്ന പ​ള്ളി​യോ​ട​ങ്ങ​ൾ​ക്ക് ഇ​ത് ക​ന​ത്ത തി​രി​ച്ച​ടി​യാ​കും.