വ്യാ​പാ​രി-വ്യ​വ​സാ​യി സ​മി​തി കോ​ന്നി യൂ​ണി​റ്റ് മു​ഖ​പ​ത്രം പ്ര​സി​ദ്ധീ​ക​രി​ക്കു​ം
Saturday, September 21, 2019 11:07 PM IST
കോ​ന്നി: വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി കോ​ന്നി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 'വ്യാ​പാ​രി സ​മി​തി ശ​ബ്ദം 'എ​ന്ന പേ​രി​ൽ മു​ഖ പ​ത്രം പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
‌കോ​ന്നി മേ​ഖ​ല​യി​ലും വ്യാ​പാ​രി​ക​ൾ​ക്ക് നേ​രി​ടു​ന്ന പൊ​തു​വി​ഷ​യ​ങ്ങ​ൾ ജ​ന​മ​ധ്യ​ത്തി​ൽ എ​ത്തി​ക്കു​ക​യാ​ണ് ല​ക്ഷ്യം.
വ്യാ​പാ​രി സ​മി​തി ശ​ബ്ദം "എ​ന്ന പേ​രി​ൽ മാ​സ​ത്തി​ൽ ഒ​രി​ക്ക​ൽ ഒ​രു പ​ത്ര​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.
ജ​യ​ൻ കോ​ന്നി​യാ​ണ് എ​ഡി​റ്റ​ർ. വ്യാ​പാ​രി സ​മി​തി ശ​ബ്ദം "മു​ഖ​പ​ത്ര​ത്തി​ന്‍റെ ആ​ദ്യ സ്പോ​ൺ​സ​ർ തു​ക കോ​ന്നി യൂ​ണി​റ്റ്പ്ര​സി​ഡ​ന്‍റ് ഷി​ജു ഏ​ബ്ര​ഹാ​മി​ൽ നി​ന്ന് സം​ഘ​ട​നാ ഏ​രി​യാ സെ​ക്ര​ട്ട​റി ഗോ​പി​നാ​ഥ​ൻ നാ​യ​ർ ഏ​റ്റു​വാ​ങ്ങി.