മ​ഹാ​പ്ര​ള​യം : ര​മാ​ദേ​വി​ക്ക് വീ​ടെ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു
Saturday, September 21, 2019 11:09 PM IST
കോ​യി​പ്രം: ആ​കെ​യു​ണ്ടാ​യി​രു​ന്ന കൊ​ച്ചു വീ​ടും ചെ​റി​യ സ​മ്പാ​ദ്യ​വും മ​ഹാ പ്ര​ള​യം ക​വ​ർ​ന്നെ​ങ്കി​ലും സു​മ​ന​സു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ സ്വ​പ്ന വീ​ടെ​ന്ന ആ​ശ​യം സാ​ധ്യ​മാ​ക്കാ​നു​ള്ള തീ​വ്ര ശ്ര​മ​ത്തി​ലാ​ണ് ര​മാ​ദേ​വി​യും കോ​യി​പ്ര​ത്തെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും.

ആ​കെ​യു​ണ്ടാ​യി​രു​ന്ന സ​മ്പാ​ദ്യം മ​ഹാ പ്ര​ള​യ​ത്തി​ൽ ഒ​ഴു​കി​പ്പോ​യ​തോ​ടെ ജീ​വി​തം കൂ​ടു​ത​ൽ ദു​ഃസ​ഹ​മാ​യിത്തീർ​ന്ന അ​വ​സ്ഥ​യി​ൽനി​ന്നാ​ണ് സ്വ​പ്ന​വീ​ട് ഒ​രു​ങ്ങു​ന്ന​ത്. കോ​യി​പ്രം കൊ​ല്ലം​പ​ടി പ്ലാം​തോ​ട്ട​ത്തി​ൽ വീ​ട്ടി​ൽ ര​മാ​ദേ​വി​ക്കാ​ണ് മു​ൻ എം​എ​ൽ​എ കെ. ​ശി​വ​ദാ​സ​ൻ നാ​യ​ർ മു​ൻ​കൈ​യെ​ടു​ത്ത് കേ​ര​ള ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്സ് യൂ​ണി​യ​നെ കൊ​ണ്ട് വീ​ടെ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​ത്.

പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്നേ​ഹ​വീ​ട് ര​ണ്ടി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം എ​ഐ​സി​സി സെ​ക്ര​ട്ട​റി പി. ​സി. വി​ഷ്ണു​നാ​ഥ് നി​ർ​വ​ഹി​ക്കും. കെ​ജി​ഒ​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി. ​ര​മേ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

കെ. ​ശി​വ​ദാ​സ​ൻ നാ​യ​ർ എ​ക്സ് എം​എ​ൽ​എ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി, കെ​ജി​ഒ​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​വി​മ​ല​ൻ, കോ​യി​പ്രം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ൻ​സി കി​ഴ​ക്കേ​ട​ത്ത്, അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് കെ ​ജി ഒ ​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​അ​ബ്ദു​ൾ ഹാ​രീ​സ് അ​റി​യി​ച്ചു.