ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ഒ​രു​ങ്ങി കോ​ന്നി; ക​ണ​ക്കു​ക​ളി​ല്‍ പ്ര​തീ​ക്ഷ അ​ര്‍​പ്പി​ച്ച് മു​ന്ന​ണി​ക​ള്‍
Saturday, September 21, 2019 11:11 PM IST
കോ​ന്നി: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള തീ​യ​തി പ്ര​ഖ്യാ​പി​ച്ച​തോ​ടെ കോ​ന്നി നി​യ​മ​സ​ഭ നി​യോ​ജ​ക മ​ണ്ഡ​ലം വീ​ണ്ടു​മൊ​രു അ​ങ്ക​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണ്. ഒ​ക്ടോ​ബ​ര്‍ 21നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. കോ​ന്നി എം​എ​ല്‍​എ ആ​യി​രു​ന്ന അ​ടൂ​ര്‍ പ്ര​കാ​ശ് എം​പി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഒ​ഴി​വി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്.മ​ണ്ഡ​ല രൂ​പീ​ക​ര​ണ​ത്തി​നു ശേ​ഷം ഇ​ത് ആ​ദ്യ​മാ​യാ​ണ് ഇ​വി​ടെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ഇ​ട​ത് സ​ര്‍​ക്കാ​രി​ന് ഒ​ന്നേ​മു​ക്കാ​ല്‍ വ​ര്‍​ഷം മാ​ത്രം അ​വ​ശേ​ഷി​ക്കേ ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് സ​ര്‍​ക്കാ​രി​നും വെ​ല്ലു​വി​ളി​യാ​ണ്.

അ​ടു​ത്ത സ​ര്‍​ക്കാ​രി​നു​ള്ള സൂ​ച​നകൂ​ടി​യാ​വും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം. അ​തി​നാ​ല്‍ ത​ന്നെ മ​ണ്ഡ​ലത്തെ ഒ​പ്പം കൂ​ട്ടാ​ന്‍ എ​ല്ലാ​വി​ധ ശ്ര​മ​ങ്ങ​ളു​മാ​യി ഭ​ര​ണ​നേ​തൃ​ത്വം കോ​ന്നി കേ​ന്ദ്രീ​ക​രി​ച്ചു പ്രവർത്തനം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. 23 വ​ര്‍​ഷ​മാ​യി കൈ​വ​ശ​മി​രി​ക്കു​ന്ന മ​ണ്ഡ​ലം വി​ട്ടുക​ള​യാ​ന്‍ യു​ഡി​എ​ഫും ത​യാ​റ​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം കാ​ത്തു​നി​ല്‍​ക്കാ​തെ​യു​ള്ള യു​ഡി​എ​ഫി​ന്‍റെ അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ല്‍​കു​ന്ന സൂ​ച​ന​യും ഇ​തു ത​ന്നെ​യാ​ണ്.

കോ​ന്നി മു​ന്‍ എം​എ​ല്‍​എ അ​ടൂ​ര്‍ പ്ര​കാ​ശ് നേ​രി​ട്ട് എ​ത്തി​യാ​ണ് ബൂ​ത്ത് ക​ണ്‍​വ​ന്‍​ഷ​നു​ക​ള്‍ ന​ട​ത്തു​ന്ന​ത്. ഇ​തി​ന​കം മ​ണ്ഡ​ല​ത്തി​ലെ എല്ലാ മേ​ഖ​ല​ക​ളി​ലും പ്ര​വ​ര്‍​ത്ത​ക​രെ നേ​രി​ട്ട് കാ​ണാ​നും യു​ഡി​എ​ഫി​നാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ പാ​ര്‍​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ന്നി​യി​ല്‍ നി​ന്നും ല​ഭി​ച്ച ഉ​യ​ര്‍​ന്ന വോ​ട്ടു​ക​ളാ​ണ് ബി​ജെ​പിക്ക് ​പ്ര​തീ​ക്ഷ ന​ല്‍​കു​ന്ന​ത്. ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫും ബി​ജെ​പി​യും ത​മ്മി​ലു​ള്ള വോ​ട്ടിം​ഗ് അ​ന്ത​രം 440 വോ​ട്ടി​ന്‍റേ​താ​യി​രു​ന്നു. ഒ​ന്നാ​മ​തെ​ത്തി​യ യു​ഡി​എ​ഫും ര​ണ്ടാ​മ​തെ​ത്തി​യ എ​ല്‍​ഡി​എ​ഫും ത​മ്മി​ല്‍ 2721 വോ​ട്ടി​ന്‍റെ വ്യ​ത്യാ​സ​വു​മു​ണ്ടാ​യി.

ഇ​ട​ത് മു​ന്ന​ണി കു​ടും​ബ​യോ​ഗ​ങ്ങ​ളും, ബ്രാ​ഞ്ച്, ലോ​ക്ക​ല്‍, ഏരി​യാ​ക​മ്മി​റ്റി യോ​ഗ​ങ്ങ​ളും നേ​ര​ത്തേ ത​ന്നെ തു​ട​ങ്ങി​യി​രു​ന്നു. എം​എ​ല്‍​എ മാ​രാ​യ രാ​ജു ഏ​ബ്ര​ഹാ​മും വീ​ണാ ജോ​ര്‍​ജും നേ​തൃ​ത്വം ന​ല്‍​കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നേ​രി​ട്ടു​ള്ള ഇ​ട​പെ​ട​ലു​മു​ണ്ട്. ജി​ല്ല​യി​ലെ മു​തി​ര്‍​ന്ന നേ​താ​ക്ക​ളും ഇ​ട​തു സം​ഘ​ട​ന നേ​തൃ​ത്വ​ങ്ങ​ളും കോ​ന്നി​യി​ല്‍ ഉ​ണ്ട്. മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും നേ​രി​ട്ടെ​ത്തി കോ​ന്നി​യി​ലെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ പ്ര​ഖ്യാ​പ​ന​ങ്ങ​ളും മ​റ്റും ന​ട​ത്തി​യ​ത് ഏ​താ​നും ആ​ഴ്ച​ക​ള്‍​ക്കു മു​മ്പാ​ണ്.

മ​ണ്ഡ​ല​ത്തി​ന്‍റെ രൂ​പീ​ക​ര​ണം മു​ത​ല്‍ ഇ​ട​ത്-​വ​ല​ത് മു​ന്ന​ണി​ക​ളെ മാ​റി മാ​റി വി​ജ​യി​പ്പി​ച്ചു പോ​ന്ന കോ​ന്നി മ​ണ്ഡ​ലം 1996-ല്‍ ​അ​ടൂ​ര്‍ പ്ര​കാ​ശ് ക​ന്നി മ​ത്സ​ര​ത്തി​ന് എ​ത്തി​യ​തോ​ടെ​യാ​ണ് കോ​ണ്‍​ഗ്ര​സ് പ​ക്ഷ​ത്തേ​ക്ക് ചേ​ക്കേ​റി​യ​ത്. 2011-ല്‍ ​മ​ണ്ഡ​ല പു​ന​ര്‍​നി​ര്‍​ണ​യ​ത്തി​നു ശേ​ഷം ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ലും മു​ന്ന​ണി​ക​ള്‍ ശ​ക്ത​മാ​യ മ​ല്‍​സ​രം സൃ​ഷ്ടി​ച്ചെ​ങ്കി​ലും യു​ഡി​എ​ഫി​നാ​യി​രു​ന്നു വി​ജ​യം.

1996-ല്‍ 43,474 ​വോ​ട്ടു​ക​ള്‍ നേ​ടി​യ കോ​ണ്‍​ഗ്ര​സി​ലെ അ​ടൂ​ര്‍ പ്ര​കാ​ശ് 806 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് സി​പി​എ​മ്മി​ലെ എ.​പ​ദ്മ​കു​മാ​റി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ​ക്ഷ​ത്ത് ചേ​ര്‍​ത്ത​ത്. തു​ട​ര്‍​ന്ന് 2001-ല്‍ ​സി​പി​എം സ്വ​ത​ന്ത്ര​ന്‍ ക​ട​മ്മ​നി​ട്ട രാ​മ​കൃ​ഷ്ണ​നെ 14050 വോ​ട്ടു​ക​ള്‍​ക്കാ​ണ് കോ​ണ്‍​ഗ്ര​സി​ലെ അ​ടൂ​ര്‍ പ്ര​കാ​ശ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 2006-ല്‍ ​കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യു​ടെ ഭൂ​രി​പ​ക്ഷം 14895 ആ​യി. ഇ​തേ വ​ര്‍​ഷം സി​പി​എം രം​ഗ​ത്തി​റ​ക്കി​യ​ത് ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വും പൂ​ങ്കാ​വ് സ്വ​ദേ​ശി​യു​മാ​യ വി.​ആ​ർ. ശി​വ​രാ​ജ​നെ.

2004-ല്‍ ​ന​ട​ന്ന പാ​ര്‍​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സി​പി​ഐ​യി​ലെ കോ​ന്നി സ്വ​ദേ​ശി ചെ​ങ്ങ​റ സു​രേ​ന്ദ്ര​ന് കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷി​നെ​ക്കാ​ള്‍ 12491 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​വും നേ​ടി​ക്കൊ​ടു​ത്ത​തും ച​രി​ത്രം.2009-ല്‍ ​ന​ട​ന്ന പാ​ര്‍​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സി​ലെ ആ​ന്‍റോ ആ​ന്‍റ​ണി​ക്ക് 8760 വോ​ട്ടു​ക​ളു​ടെ ലീ​ഡ് മ​ണ്ഡ​ല​ത്തി​ല്‍ ല​ഭി​ച്ചു. 2011-ല്‍ ​മ​ണ്ഡ​ല പു​ന്ന​ര്‍​നി​ര്‍​ണ​യ​ത്തി​നു ശേ​ഷം ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ ഭൂ​രി​പ​ക്ഷം കു​റ​ഞ്ഞെ​ങ്കി​ലും സി​പി​എ​മ്മി​നു മ​ണ്ഡ​ലം പി​ടി​ച്ച​ട​ക്കാ​നാ​യി​ല്ല. സി​പി​എ​മ്മി​നു സ്വാ​ധീ​ന​മു​ള്ള ചി​റ്റാ​ര്‍, സീ​ത​ത്തോ​ട്, ഏ​നാ​ദി​മം​ഗ​ലം മേ​ഖ​ല​ക​ള്‍ കോ​ന്നി​യി​ലേ​ക്ക് കൂ​ട്ടി​ച്ചേ​ര്‍​ത്ത ശേ​ഷ​മു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് സി​പി​എ​മ്മി​ന് ഏ​റെ പ്ര​തീ​ക്ഷ ന​ല്‍​കു​ന്ന​താ​യി​രു​ന്നു.

സി​പി​എ​മ്മി​ലെ യു​വ നേ​താ​വ് എം.​എ​സ്. രാ​ജേ​ന്ദ്ര​നാ​യി​രു​ന്നു സ്ഥാ​നാ​ര്‍​ഥി. 2011ല്‍ ​അ​ടൂ​ര്‍ പ്ര​കാ​ശി​ന്‍റെ ഭൂ​രി​പ​ക്ഷം 7774 മാ​ത്ര​മാ​യി​രു​ന്നു. എ​ന്നാ​ല്‍ 2016-ല്‍ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ ഭൂ​രി​പ​ക്ഷം 20748 ആ​യി ഉ​യ​ര്‍​ന്നു. സി​പി​എം ആ​ര്‍. സ​ന​ല്‍​കു​മാ​റി​നെ​യാ​ണ് മ​ല്‍​സ​രി​പ്പി​ച്ച​ത്. 2014ലെ ​പാ​ര്‍​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സി​ലെ ആ​ന്‍റോ ആ​ന്‍റ​ണി​യു​ടെ ഭൂ​രി​പ​ക്ഷം 8096 ആ​യി. സി​പി​എം സ്വ​ത​ന്ത്ര​ന്‍ ഫി​ലി​പ്പോ​സ് തോ​മ​സാ​യി​രു​ന്നു സ്ഥാ​നാ​ര്‍​ഥി.