ആ​നി​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് ഐ​എ​സ്ഒ 9001: 2015
Sunday, October 13, 2019 10:46 PM IST
ആ​നി​ക്കാ​ട്: ആ​നി​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ന് ഐ​എ​സ്ഒ 9001: 2015 അം​ഗീ​കാ​രം. മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള ഐ​എ​സ്ഒ 9001: 2015 ,അ​ർ​ഹ​മാ​കു​ന്ന മ​ല്ല​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാ​മ​ത്തെ സ​ർ​ക്കാ​ർ ഓ​ഫീ​സാ​യി ക​ല​ഞ്ഞൂ​ർ പ​ഞ്ചാ​യ​ത്ത്. ജ​ന​ങ്ങ​ൾ​ക്ക് സ​മ​യ​ബ​ന്ധി​ത​മാ​യി സേ​വ​നം ന​ൽ​കു​ക എ​ന്ന ഗു​ണ​മേ​ന്മ ന​യം രൂ​പീ​കൃ​ത​മാ​യ​തും സൗ​ഹൃ​ദ ആ​നി​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ന്ന സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കു​ന്ന​തി​ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ സ​ന്പൂ​ർ​ണ ഗു​ണ​മേ​ന്മ സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കി​യ​തു​മാ​ണ് അം​ഗീ​കാ​ര​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ഉ​ള്ള വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള ഫ​യ​ലു​ക​ളും എ​ളു​പ്പ​ത്തി​ൽ ല​ഭ്യ​മാ​ക്കു​ന്ന രീ​തി​യി​ലേ​ക്ക് ഫ​യ​ലിം​ഗ് സി​സ്റ്റം ക്ര​മീ​ക​രി​ച്ച് അ​തി​നു​ള്ള പ്ര​ത്യേ​ക റെ​ക്കോ​ർ​ഡ് റൂം ​സ​ജ്ജ​മാ​യി ഓ​ഫീ​സി​ൽ​നി​ന്ന് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ന്ന സേ​വ​ന​ങ്ങ​ൾ എ​ന്തൊ​ക്കെ​യാ​ണെ​ന്ന് വി​വ​രി​ക്കു​ന്ന ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചു.

സ​ർ​വേ പൂ​ർ​ത്തീ​ക​രി​ച്ച് പൗ​രാ​വ​കാ​ശ​രേ​ഖ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി . ഫ്ര​ണ്ട് ഓ​ഫീ​സ് ജ​ന​സൗ​ഹൃ​ദം ആ​ക്കി. കു​ടി​വെ​ള്ള സം​വി​ധാ​ന​ങ്ങ​ൾ, ഇ​രി​പ്പി​ട​ങ്ങ​ൾ , റീ​ഡിം​ഗ് റൂം ,​ടെ​ലി​വി​ഷ​ൻ, പു​രു​ഷ​ൻ​മാ​ർ​ക്കും സ്ത്രീ​ക​ൾ​ക്കു​മാ​യി പ്ര​ത്യേ​ക ശു​ചി​മു​റി​ക​ൾ, എ​ന്നി​വ ക്ര​മി​ക​രി​ച്ചു.

വാ​ഹ​ന​ങ്ങ​ൾ​ക്ക് പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി. അ​പേ​ക്ഷ​ക​ളും പ​രാ​തി​ക​ളും ഉ​ട​ൻ ന​ട​പ്പി​ലാ​യി.​ഫ്ര​ണ്ട് ഓ​ഫീ​സി​ൽ നി​ന്ന് ഡി​ജി​റ്റ​ലാ​യി സെ​ക്ഷ​നി​ൽ എ​ത്തി​ക്കു​ന്ന സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കി. ജീ​വ​ന​ക്കാ​ർ​ക്കാ​യി പ്ര​ത്യേ​ക കാ​ബി​നു​ക​ൾ നി​ർ​മി​ച്ചു. കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ൾ ന​വീ​ക​രി​ച്ചു. പ​രി​മി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ളി​ലും ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തി പൊ​തു ജ​ന​ങ്ങ​ൾ​ക്ക് മി​ക​ച്ച സേ​വ​നം ആ​ണ് ആ​നി​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ നി​ന്നും ല​ഭി​ക്കു​ന്ന​തെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തോ​മ​സ് മാ​ത്യു ചൂ​ണ്ടി​ക്കാ​ട്ടി.

തൃ​ശൂ​ർ ആ​സ്ഥാ​ന​മാ​യ കേ​ര​ള ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫോ​ർ ലോ​ക്ക​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ (കി​ല) സ​ഹ​ക​ര​ണ​ത്തോ​ടെ ഐ​എ​സ്ഒ 9001: 2015 നേ​ടു​ന്ന പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ മ​ല്ല​പ്പ​ള്ളി ബ്ലോ​ക്കി​ലെ ര​ണ്ടാ​മ​ത്തെ പ​ഞ്ചാ​യ​ത്തും മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കി​ലെ ര​ണ്ടാ​മ​ത്തെ സ​ർ​ക്കാ​ർ ഓ​ഫീ​സു​മാ​ണ് ആ​നി​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്.