ബാ​ധ്യ​താ നോ​ട്ടീ​സി​നു പി​ന്നി​ൽ ജി​എ​സ്ടി നി​യ​മ​ത്തി​ലെ അ​പാ​ക​ത​യെ​ന്ന് വ്യാ​പാ​രി സം​ഘ​ട​ന
Sunday, October 13, 2019 10:46 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്ത് 2017 ജൂ​ലൈ മു​ത​ൽ ന​ട​പ്പാ​ക്കി​യ ജി​എ​സ്ടി നി​യ​മ​ത്തി​ലെ അ​പാ​ക​ത​ക​ൾ കാ​ര​ണം വ്യാ​പാ​ര മേ​ഖ​ല​യ്ക്കു വ​ൻ ന​ഷ്ട​വും ബു​ദ്ധി​മു​ട്ടും ഉ​ണ്ടാ​കു​ന്ന​താ​യി കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി.വ്യാ​പാ​ര മേ​ഖ​ല​യ്ക്കു​ണ്ടാ​കു​ന്ന ന​ഷ്ടം പ​രി​ഹ​രി​ക്കു​ന്ന​തി​നു ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ജി​ല്ല​യി​ൽ മാ​ത്രം 1500ൽ ​പ​രം നോ​ട്ടീ​സു​ക​ളാ​ണ് ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ് ജോ​ണ്‍ മാ​ന്പ്ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം പ​രു​വാ​നി​ക്ക​ൽ, ട്ര​ഷ​റാ​ർ കെ.​എ​സ്. അ​നി​ൽ കു​മാ​ർ, ഷാ​ജി മാ​ത്യു, ജി. ​മ​ണ​ലൂ​ർ, ജോ​ർ​ജ് ജോ​സ​ഫ്, കെ.​ടി. തോ​മ​സ്, ബി​ജു മേ​ലേ​തി​ൽ, കെ. ​സു​രേ​ഷ് ബാ​ബു, ജി​ജോ പി. ​ജോ​സ​ഫ്, സ​ജി ചെ​റി​യാ​ൻ, കെ.​ടി. ചെ​റി​യാ​ൻ, നൗ​ഷാ​ദ് റോ​ള​ക്സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.