ബാ​ല​വേ​ദി ഉ​ദ്ഘാ​ട​ന​വും ബാ​ലോ​ത്സ​വ​വും
Sunday, October 13, 2019 10:46 PM IST
ചു​ങ്ക​പ്പാ​റ: ചു​ങ്ക​പ്പാ​റ​യി​ൽ പു​ത​യ​താ​യി ആ​രം​ഭി​ച്ച മ​ഹാ​ത്മ ഗ്ര​ന്ഥ​ശാ​ല​യു​ടെ ബാ​ല​വേ​ദി​യു​ടെ ഉ​ദ്ഘാ​ട​ന​വും ബാ​ലോ​ത്സ​വ​വും ചു​ങ്ക​പ്പാ​റ ഓ​ട്ട​പ്ലാ​ക്ക​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി. മ​ല്ല​പ്പ​ള്ളി താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി തോ​മ​സ് മാ​ത്യു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഗ്ര​ന്ഥ​ശാ​ല ര​ക്ഷാ​ധി​കാ​രി ജോ​സി ഇ​ല​ത്തി​പ്പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് ചു​ങ്ക​പ്പാ​റ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഗ്ര​ന്ഥ​ശാ​ല ഭാ​ര​വാ​ഹി​ക​ളാ​യ റ്റി.​എ. ഷാ​ഹി​ദാ​ബീ​വി, റ്റി.​എ​ൻ.​വി​ജ​യ​ൻ, സി.​സി റോ​സ​ന്മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബാ​ലോ​ത്സ​വ പ​രി​പാ​ടി​ക​ൾ​ക്ക് ഗു​രു​കു​ലം സു​രേ​ന്ദ്ര​ൻ, മ​ധു ടി. ​വാ​യ്പൂ​ര് നേ​തൃ​ത്വം ന​ല്കി.

പ​രി​സ്ഥി​തി മി​ത്രാ അ​വാ​ര്‍​ഡ് 2019 സമ്മാനിച്ചു

കോ​ഴ​ഞ്ചേ​രി: ഉ​ഴ​വൂ​ര്‍ സെ​ന്‍റ് സ്റ്റീ​ഫ​ന്‍​സ് കോ​ള​ജ് പ​രി​സ്ഥി​തി വി​ദ്യാ​ഭ്യാ​സ ഗ്രാ​മ​വി​ക​സ​ന കേ​ന്ദ്ര​ത്തി​ന്‍റെ (സി​ഇ​ഇ​ആ​ര്‍​ഡി) ഈ ​വ​ര്‍​ഷ​ത്തെ വ്യ​ക്തി​ഗ​ത പ​രി​സ്ഥി​തി മി​ത്രാ​പു​ര​സ്‌​കാ​രം പ​മ്പാ പ​രി​ര​ക്ഷ​ണ സ​മി​തി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ന്‍. കെ. ​സു​കു​മാ​ര​ന്‍ നാ​യ​ര്‍​ക്ക് ല​ഭി​ച്ചു.
പ​രി​സ്ഥി​തി ബോ​ധ​വ​ത്ക​ര​ണ​ത്തി​നും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നും, സു​കു​മാ​ര​ന്‍ നാ​യ​ര്‍ ന​ല്‍​കി​യ സ​മ​ഗ്ര​സം​ഭാ​വ​ന ക​ണ​ക്കി​ലെ​ടു​ത്താ​ണ് പു​ര​സ്‌​കാ​ര​ത്തി​ന് പ​രി​ഗ​ണി​ച്ച​ത്. ഉ​ഴ​വൂ​ര്‍ കോ​ള​ജി​ല്‍ ന​ട​ന്ന അ​വാ​ർ​ഡു​ദാ​ന പ​രി​പാ​ടി​യി​യി​ല്‍ മ​ഹാ​ത്മ​ഗാ​ന്ധി സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​സാ​ബു തോ​മ​സി​ല്‍ നി​ന്ന് എ​ന്‍. കെ. ​സു​കു​മാ​ര​ന്‍ നാ​യ​ര്‍ പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങി. ട്രോ​ഫി​യും സ​ര്‍​ട്ടി​ഫി​ക്ക​റ്റും 15000 രൂ​പ​യും അ​ട​ങ്ങി​യ​താ​ണ് പ​രി​സ്ഥി​തി മി​ത്രാ പു​ര​സ്‌​കാ​രം.