വ​നി​താ സ്ക്വാ​ഡ് ആ​ങ്ങ​മൂ​ഴി​യി​ൽ
Sunday, October 13, 2019 10:48 PM IST
ആ​ങ്ങ​മൂ​ഴി: എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​യു. ജ​നീ​ഷ് കു​മാ​റി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് ആ​ങ്ങ​മൂ​ഴി​യി​ൽ ഐ​ഷാ​പോ​റ്റി എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​നി​താ സ്ക്വാ​ഡ് രം​ഗ​ത്തി​റ​ങ്ങി.
ആ​ങ്ങ​മൂ​ഴി​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ സ്ക്വാ​ഡ് ഭ​വ​ന​സ​ന്ദ​ർ​ശ​നം ന​ട​ത്തി.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ചി​ഞ്ചു അ​നി​ൽ, വാ​ർ​ഡ് മെം​ബ​ർ​മാ​രാ​യ ശ്രീ​ന, ബീ​നാ മോ​ഹ​ൻ, ഷീ​ല സു​ഭാ​ഷ്, സൗ​മ്യ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

എ​ൻ​ഡി​എ​യ്ക്കു പി​ന്തു​ണ

കോ​ന്നി: ഓ​ർ​ത്ത​ഡോ​ക്സ് - യാ​ക്കോ​ബാ​യ സ​ഭാ ത​ർ​ക്ക​ത്തി​ൽ ഇ​രു​മു​ന്ന​ണി​ക​ളു​ടെ​യും നി​ല​പാ​ട് വ​ഞ്ച​നാ​പ​ര​മാ​യി​രു​ന്നു​വെ​ന്നും കോ​ന്നി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ​യെ പി​ന്തു​ണ​യ്ക്ക​ണ​മെ​ന്നും ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗം പി​റ​വം പ​ള്ളി മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗം ജോ​യ് വ​ർ​ഗീ​സ് തെ​ന്നാ​ലും മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി പ്ര​കാ​ശ് കെ. ​വ​ർ​ഗീ​സും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
പി​റ​വ​ത്തു ത​ങ്ങ​ൾ നേ​രി​ടു​ന്ന ബു​ദ്ധി​മു​ട്ടു​ക​ളി​ൽ സ​ഹാ​യ​വു​മാ​യി ഒ​പ്പം നി​ന്ന​ത് ബി​ജെ​പി​ക്കാ​രാ​ണെ​ന്നും അ​വ​രെ സ​ഹാ​യി​ക്കാ​ൻ ത​യാ​റാ​കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു.