കോ​ന്നി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഹ​രി​ത​ച​ട്ടം പാ​ലി​ച്ച്
Monday, October 14, 2019 11:20 PM IST
പ​ത്ത​നം​തി​ട്ട: ഹ​രി​ത​ച​ട്ടം പൂ​ര്‍​ണ​മാ​യും പാ​ലി​ച്ച് കോ​ന്നി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് വ​ര​ണാ​ധി​കാ​രി​യും എ​ല്‍​ആ​ര്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​റു​മാ​യ എം.​ബി ഗി​രീ​ഷ് പ​റ​ഞ്ഞു. സു​താ​ര്യ​വും കാ​ര്യ​ക്ഷ​മ​വു​മാ​യി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ന്നി ബ്ലോ​ക്ക് ഓ​ഫീ​സി​ല്‍ ചേ​ര്‍​ന്ന താ​ലൂ​ക്ക്ത​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
20, 21 തീ​യ​തി​ക​ളി​ല്‍ മ​ണ്ഡ​ല​ത്തി​ല്‍ ഒ​രി​ട​ത്തും വൈ​ദ്യു​തി ത​ട​സ​മു​ണ്ടാ​കു​വാ​ന്‍ പാ​ടി​ല്ല. അ​ഥ​വാ എ​ന്തെ​ങ്കി​ലും പ്ര​ശ്ന​മു​ണ്ടാ​യാ​ല്‍ ഉ​ട​ന്‍ പ​രി​ഹ​രി​ക്കാ​നു​ള്ള ടീ​മി​നെ കെ​എ​സ്ഇ​ബി സ​ജ്ജീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ര്‍​ദേ​ശി​ച്ചു. ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പ്രാ​ഥ​മി​ക കാ​ര്യ​ങ്ങ​ള്‍​ക്കാ​യു​ള്ള ജ​ല​ക്ഷ​മ​ത ജ​ല അ​ഥോ​റി​റ്റി പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്ത​ണം. ജ​ല അ​ഥോ​റി​റ്റി​യു​ടെ സേ​വ​നം ല​ഭ്യ​മ​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ല്‍ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കാ​ണ് ഉ​ത്ത​ര​വാ​ദി​ത്വം. ഇ​ന്‍റ​ര്‍​നെ​റ്റ് സൗ​ക​ര്യം ബി​എ​സ്എ​ന്‍​എ​ല്‍ ഉ​റ​പ്പാ​ക്ക​ണം. ബൂ​ത്തു​ക​ളി​ലും വി​ത​ര​ണ കേ​ന്ദ്ര​ത്തി​ലും ശു​ചി​ത്വ​മി​ഷ​ന്‍, ഹ​രി​ത കേ​ര​ളം മി​ഷ​ന്‍ എ​ന്നി​വ​യു​ടെ പ്ര​വൃ​ത്ത​ന​ങ്ങ​ള്‍ ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. കോ​ന്നി ത​ഹ​സി​ല്‍​ദാ​ര്‍ കെ.​എ​സ്. ന​സി​യ, ഇ​ല​ക്ഷ​ന്‍ ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ സി.​ഗം​ഗാ​ധ​ര​ന്‍ ത​മ്പി, എ​ല്‍​ആ​ര്‍ ത​ഹ​സി​ല്‍​ദാ​ര്‍ സി.​ആ​ര്‍ സോ​മ​നാ​ഥ​ന്‍ നാ​യ​ര്‍, ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍​മാ​രാ​യ സ​ന്തോ​ഷ് ജി. ​നാ​ഥ്, കെ. ​മ​ഞ്ജു​ഷ, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

സ്വ​കാ​ര്യ സ്ഥ​ല​ങ്ങ​ള്‍ അ​നു​വാ​ദ​മി​ല്ലാ​തെ പ്ര​ചാ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്ക​രു​ത്
പ​ത്ത​നം​തി​ട്ട: കോ​ന്നി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വോ​ട്ട​ര്‍​മാ​രു​ടെ സ​മാ​ധാ​ന ജീ​വി​ത​ത്തി​ന് ത​ട​സം വ​രു​ന്ന പ്ര​വൃ​ത്തി​ക​ളി​ല്‍ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളോ സ്ഥാ​നാ​ര്‍​ഥി​ക​ളോ ഇ​ട​പെ​ട​രു​തെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശം. ഏ​തെ​ങ്കി​ലും വ്യ​ക്തി​യു​ടെ​യോ സ്ഥാ​പ​ന​ത്തി​ന്‍റെ​യോ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ളി​ലോ ഭൂ​മി​യി​ലോ, മ​തി​ലു​ക​ളി​ലോ അ​വ​രു​ടെ അ​റി​വോ സ​മ്മ​ത​മോ കൂ​ടാ​തെ തെ​ര​ഞ്ഞ​ടു​പ്പ് പ്ര​ചാ​ര​ണ സാ​ധ​ന​ങ്ങ​ള്‍ രാ​ഷ്ടീ​യ പാ​ര്‍​ട്ടി​ക​ളോ സ്ഥാ​നാ​ര്‍​ഥി​ക​ളോ പ്ര​ദ​ര്‍​ശി​പ്പി​ക്ക​രു​ത്.
സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ സ്ഥ​ല​ത്ത് അ​വ​രു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ കൊ​ടി​മ​രം നാ​ട്ടു​ക​യോ ബാ​ന​റു​ക​ള്‍ കെ​ട്ടു​ക​യോ പ്ര​ചാ​ര​ണ​ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്കു​ക​യോ ചെ​യ്യ​രു​ത്. തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​യോ​ഗ​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നും ഇ​തു ബാ​ധ​ക​മാ​ണ്. ഇ​ക്കാ​ര്യ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും.

പ്ര​ചാ​ര​ണ​ത്തി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ സ്വ​കാ​ര്യ​ജീ​വി​ത​ത്തെ വി​മ​ര്‍​ശി​ക്ക​രു​ത്
പ​ത്ത​നം​തി​ട്ട: കോ​ന്നി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​റ്റു പാ​ര്‍​ട്ടി​ക​ളു​ടെ സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ​യും നേ​താ​ക്ക​ളു​ടെ​യും പൊ​തു​പ്ര​വ​ര്‍​ത്ത​ന​വു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത സ്വ​കാ​ര്യ​ജീ​വി​ത​ത്തെ​ക്കു​റി​ച്ചു വി​മ​ര്‍​ശി​ക്ക​രു​തെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റ ക​ർ​ശ​ന നി​ർ​ദേ​ശം.
വ​ള​ച്ചൊ​ടി​ച്ച ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് മ​റ്റു പാ​ര്‍​ട്ടി​ക​ളെ​യും അ​വ​രു​ടെ പ്ര​വ​ര്‍​ത്ത​ക​രെ​യും വി​മ​ര്‍​ശി​ക്ക​രു​ത്.
മ​റ്റു രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളെ​ക്കു​റി​ച്ചു​ള്ള വി​മ​ര്‍​ശ​നം ന​ട​ത്തു​മ്പോ​ള്‍ അ​ത് അ​വ​രു​ടെ ന​യ​ങ്ങ​ളി​ലും പ​രി​പാ​ടി​ക​ളി​ലും വി​മ​ര്‍​ശി​ക്കാ​ന്‍ ക​ഴി​യു​ന്ന പൂ​ര്‍​വ​കാ​ല​ച​രി​ത്ര​ത്തി​ലും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലും മാ​ത്ര​മാ​യി ഒ​തു​ക്കി​നി​ര്‍​ത്ത​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

എ​തി​ര്‍ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണം ത​ട​സ​പ്പെ​ടു​ത്തു​ന്ന​ത് പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​നം
പ​ത്ത​നം​തി​ട്ട: കോ​ന്നി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​തി​ര്‍ സ്ഥാ​നാ​ര്‍​ത്ഥി​ക​ളു​ടെ പ്ര​ചാ​ര​ണം ത​ട​സ​പ്പെ​ടു​ത്തു​ന്ന പ്ര​വൃ​ത്തി​ക​ളി​ല്‍ അ​നു​യാ​യി​ക​ള്‍ ഇ​ട​പെ​ടു​ന്നി​ല്ലെ​ന്ന് രാ​ഷ്ട്രീ​ യ പാ​ര്‍​ട്ടി​ക​ളും സ്ഥാ​നാ​ര്‍​ഥി​ക​ളും ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ തെ​ര​
ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കൂ​ ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി നൂ​ഹ്.
ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ളി​ല്‍ ഇ​ട​പെ​ട്ടാ​ല്‍ പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​ത്തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കും.
ഒ​രു പാ​ര്‍​ട്ടി​യു​ടെ യോ​ഗ​ങ്ങ​ള്‍ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍​കൂ​ടി മ​റ്റൊ​രു പാ​ര്‍​ട്ടി ജാ​ഥ ന​ട​ത്താ​ന്‍ പാ​ടി​ല്ലെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.