കൊ​ഴു​പ്പേകാൻ ന്യൂജെൻ, ആ​വേ​ശ​മാ​യി ജ​നീ​ഷ് കു​മാ​ര്‍
Tuesday, October 15, 2019 10:47 PM IST
പ​ത്ത​നം​തി​ട്ട: തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​വാ​തി​ല്‍​ക്ക​ലെ​ത്തു​മ്പോ​ള്‍ കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ​യ്ക്കും ആ​വേ​ശത്തെ ത​ളർത്താനാകില്ല. ഇ​ന്ന​ലെ രാ​വി​ലെ മൈ​ല​പ്ര​യി​ല്‍ ക​ണ്ട​ത് അ​താ​ണ്. മുൻ ​ദി​വ​സ​ങ്ങ​ളി​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞാ​യി​രു​ന്നു മ​ഴ.

ഒ​രു വെ​ല്ലു​വി​ളി​യെ​ന്നോ​ണം ഇന്നലെ രാ​വി​ലെ മഴ എ​ത്തി​യ​പ്പോ​ള്‍ വി​ട്ടു​കൊ​ടു​ക്കാ​ന്‍ ജ​നീ​ഷ് കു​മാ​റും സ​ഹ​പ്ര​വ​ര്‍​ത്ത​ക​രും ത​യാ​റല്ലായിരുന്നു.യു​വ​സാ​ര​ഥി മ​ത്സ​ര​രം​ഗ​ത്തു​ള്ള​പ്പോ​ള്‍ പ്ര​ചാ​ര​ണ​ത്തി​ലും അ​ല്പം ന്യൂ ​ജെ​ന്‍ സം​സ്കാ​രം ഒ​ക്കെ വേ​ണ​മ​ല്ലോ. കെ​ടി​എം ഡ്യൂ​ക്ക് ബൈ​ക്കു​ക​ളും അ​തി​ല്‍ ന്യൂ ​ജെ​ന്‍ പി​ള്ളേ​രും നാ​സി​ക് ഡോ​ളു​മൊ​ക്കെ ജ​നീ​ഷ് കു​മാ​റി​ന് അ​ക​മ്പ​ടി​യാ​കു​ന്നു​ണ്ട്.നാ​ട്ടു​കാ​ര​നാ​യ ഒ​രു എം​എ​ല്‍​എ​യെ ല​ഭി​ക്കാ​ന്‍ ജ​നീ​ഷ് കു​മാ​റി​നു വോ​ട്ടു ചെ​യ്യ​ണം. അ​ല്പം പ്രാ​ദേ​ശി​ക വി​കാ​രം ഉ​യ​ര്‍​ത്തി​യാ​ണ് എ​ല്‍​ഡി​എ​ഫി​ന്‍റെ വോ​ട്ടു​തേ​ട​ല്‍. വി​ക​സ​നം എ​ന്നു പ​റ​യു​മ്പോ​ള്‍ അ​തു വ​ന്ന വ​ഴി നോ​ക്ക​ണ്ടേ.

യു​ഡി​എ​ഫ്, എ​ല്‍​ഡി​എ​ഫ് സ​ര്‍്ക്കാ​രു​ക​ളു​മാ​യി താ​ര​ത​മ്യം ചെ​യ്തു വി​ക​സ​ന​ത്തി​ന് ആ​രാ​ണ് കൂ​ടു​ത​ല്‍ പ​ണം കോ​ന്നി​യി​ല്‍ ന​ല്‍​കി​യ​തെ​ന്നു നോ​ക്കു​ക. ഭ​ര​ണ​മു​ന്ന​ണി​ക്കാ​ര​നാ​യ ഒ​രു എം​എ​ല്‍​എ വ​രു​മ്പോ​ള്‍ ന​മ്മു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ള്‍​ക്കു​ണ്ടാ​കാ​ന്‍ പോ​കു​ന്ന മാ​റ്റം കൂ​ടി വി​ല​യി​രു​ത്തൂ...

കോ​ന്നി​യി​ലെ പ്ര​ചാ​ര​ണം വി​ക​സ​ന വി​ഷ​യ​ങ്ങ​ളി​ല്‍ കേ​ന്ദ്രീ​ക​രി​ക്കു​മ്പോ​ള്‍ ജ​നീ​ഷ് കു​മാ​റി​നു​വേ​ണ്ടി​യു​ള്ള വോ​ട്ട​ഭ്യ​ര്‍​ഥ​ന ഇ​ങ്ങ​നെ പോ​കു​ന്നു.സ്ഥാ​നാ​ര്‍​ഥി പ​ര്യ​ട​നം മൈ​ല​പ്ര പ​ഞ്ചാ​യ​ത്തി​ലാ​ണ്. മ​ണ്ണാ​ര​ക്കു​ള​ഞ്ഞി​യി​ല്‍ നി​ന്നാ​ണ് തു​ട​ക്കം. ഒ​റ്റ​ക്ക​ള​ര്‍ ഷ​ര്‍​ട്ടാ​ണ് സ്ഥാ​നാ​ര്‍​ഥി​യു​ടെ വേ​ഷം. ഇ​ന്ന​ലെ മ​ഞ്ഞ​നി​റ​ത്തോ​ടാ​യി​രു​ന്നു പ്രി​യം. ഇ​തി​നു പ്ര​ത്യേ​ക മാ​നം ന​ല്കേ​ണ്ട​തി​ല്ലെ​ന്ന് സ്ഥാ​നാ​ര്‍​ഥി. മു​ഖ്യ​മ​ന്ത്രി മ​ണ്ഡ​ല​ത്തി​ലു​ള്ള ദി​വ​സ​മാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രി​പാ​ടി ക​ല​ഞ്ഞൂ​രി​ലാ​ണ്. അതുകൊണ്ടു തന്നെ ചു​രു​ക്കം നേതാക്കളെ സ്ഥാ​നാ​ര്‍​ഥി​ക്കൊ​പ്പ​മു​ള്ളൂ. ഇ​ട​യ്ക്കു പോ​യി​ന്‍റു​ക​ളി​ല്‍ കൂ​ടു​ത​ല്‍ പേർ എ​ത്തും.

വോ​ട്ടാ​വേ​ശം ഉ​യ​ര്‍​ത്തു​ന്ന മൈ​ക്ക് അ​നൗ​ണ്‍​സ്മെ​ന്‍റും താ​ള​മേ​ള​വും ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ന്‍റെ കാ​ത​ട​പ്പി​ക്കു​ന്ന ശ​ബ്ദ​വു​മെ​ല്ലാ​മാ​യി യു​വ​ജ​ന​ങ്ങ​ളാ​ണ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ മു​ന്നി​ല്‍. തു​റ​ന്ന വാ​ഹ​ന​ത്തി​ല്‍ സ്ഥാ​നാ​ര്‍​ഥി എ​ത്തും​മു​മ്പേ നേ​താ​ക്ക​ള്‍ എ​ത്തി പ്ര​സം​ഗം തു​ട​ങ്ങി​യി​രി​ക്കും. രാ​ഷ്ട്രീ​യ, മ​ണ്ഡ​ല​സാ​ഹ​ച​ര്യ​വും ഒ​ക്കെ വി​ശ​ദീ​ക​രി​ക്കു​ന്ന പ്ര​സം​ഗ പ​ര​മ്പ​ര​ക​ള്‍​ക്ക് എ​ല്‍​ഡി​എ​ഫ് നേ​താ​ക്ക​ള്‍ ഉ​ണ്ട്.

സ്ഥാ​നാ​ര്‍​ഥി എ​ത്തി​ക്ക​ഴി​ഞ്ഞാ​ല്‍ ജം​ഗ്ഷ​നു​ക​ളി​ല്‍ കൂ​ടി​യി​ട്ടു​ള്ള വോ​ട്ട​ര്‍​മാ​രെ നേ​രി​ല്‍ ക​ണ്ട് ഹ​സ്ത​ദാ​നം ന​ട​ത്തും. മ​ണ്ണാ​ര​ക്കു​ള​ഞ്ഞി​യി​ല്‍ നി​ന്ന് മേ​ക്കൊ​ഴൂ​രി​ലെ​ത്തു​മ്പോ​ള്‍ മ​ഴ പൊ​ടി​ച്ചു തു​ട​ങ്ങി​യി​രു​ന്നു. ചാ​റ്റ​ല്‍​മ​ഴ​യ്ക്കി​ട​യി​ലും ക​ട​ക​ളി​ലും വ​ഴി​യ​രി​കി​ല്‍ കൂ​ടി​നി​ന്ന​വ​രോ​ടും വോ​ട്ട​ഭ്യ​ര്‍​ഥ​ന.പ്ര​സം​ഗം വ​ള​രെ ചു​രു​ക്കും. വി​നീ​ത​മാ​യ അ​ഭ്യ​ര്‍​ഥ​ന. പ്രാ​യ​ത്തി​ല്‍ ന​ന്നെ ചെ​റു​പ്പ​മാ​യ​തി​നാ​ല്‍ മാ​താ​പി​താ​ക്ക​ളെ​യും സ​ഹോ​ദ​ര​ങ്ങ​ളെ വി​ളി​ക്ക് ഒ​രു ജ​നീ​ഷ് കു​മാ​ര്‍ ടച്ചു തന്നെയുണ്ട് മു​ഖ​പ​രി​ച​യ​മു​ള്ള ആ​രെ ക​ണ്ടാ​ലും തു​റ​ന്ന വാ​ഹ​ന​ത്തി​ലാ​യാ​ലും കൈ​കൂ​പ്പിയും കൈ​വീ​ശി​യും അ​ഭി​വാ​ദ്യം ചെ​യ്യും. ഇതിൽ കന്നി അങ്കത്തിന്‍റെ പിശുക്കൊ ന്നുമില്ല.

ഓ​രോ പോ​യി​ന്‍റി​ലും സ്വീ​ക​രി​ക്കാ​ന്‍ വീ​ട്ട​മ്മ​മാ​ര്‍ അ​ട​ക്ക​മു​ണ്ട്. എ​ല്ലാ​വ​രോ​ടും തു​റ​ന്ന സം​സാ​രം. കൊ​ച്ചു​കു​ഞ്ഞു​ങ്ങ​ളെ താ​ലോ​ലി​ക്കാ​നും മു​ത്തം വാ​ങ്ങാ​നും സ​മ​യം ക​ണ്ടെ​ത്തു​ന്നു. മൈ​ല​പ്ര ജം​ഗ്ഷ​നി​ലേ​ക്കെ​ത്തി​യ​പ്പോ​ള്‍ മ​ഴ ക​ടു​ത്തു. വ​ഴി​യ​രി​കി​ല്‍ ഓ​ര്‍​ത്ത​ഡോ​ക്സ് സ​ഭ​യി​ലെ ഫാ.​എ​ബി വ​ര്‍​ഗീ​സി​നെ ക​ണ്ടു വാ​ഹ​നം നി​ര്‍​ത്തി. വൈ​ദി​ക​നു​മാ​യി ര​ഹ​സ്യം പ​റ​ഞ്ഞു. പി​ന്തു​ണ ഉ​റ​പ്പാ​ക്കി വാ​ഹ​നം മു​ന്നോ​ട്ട്. സ്വീ​ക​ര​ണ പോ​യി​ന്‍റി​ല്‍ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ. ​അ​ന​ന്ത​ഗോ​പ​ന്‍ അ​ട​ക്ക​മു​ള്ളവരുണ്ട്. എ​ല്ലാ​വ​രെ​യും അ​ഭി​വാ​ദ്യം ചെ​യ്തു സ്വീ​ക​ര​ണ​ത്തി​നു​ശേ​ഷം മ​ഴ കാ​ര​ണം ക​ട​ക​ളി​ല്‍ ക​യ​റാ​നാ​യി​ല്ല.

മ​ണ്ഡ​ല​ത്തി​ന്‍റെ ആ​വേ​ശ​ക​ര​മാ​യ സ്വീ​ക​ര​ണ​ത്തെ​ക്കു​റി​ച്ചും എ​ല്‍​ഡി​എ​ഫി​ന്‍റെ സ്വീ​കാ​ര്യ​ത​യേ​ക്കു​റി​ച്ചും പ്ര​സം​ഗ​ത്തി​ല്‍ പ​റ​ഞ്ഞു. അ​ഭ്യ​ര്‍​ഥ​ന​യോ​ടെ പ്ര​സം​ഗം അ​വ​സാ​നി​പ്പി​ച്ച് വീ​ണ്ടും യാ​ത്ര തു​ട​ര്‍​ന്നു.

കോ​ട്ട​മു​ക്കി​ലും ക​ടു​വാ​ക്കു​ഴി​യി​ലും പ​ഴ​ക്കു​ല ന​ല്‍​കി​യാ​ണ ്സ്വീ​ക​രി​ച്ച​ത്. പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രാ​യ ഷി​ബു, ശ്രീ​ഹ​രി ബോ​സ് എ​ന്നി​വ​രാ​ണ് പ​ഴ​ക്കു​ല​യു​മാ​യി എ​ത്തി​യ​ത്. മു​ന്തി​രി​യും ഓ​റ​ഞ്ചും അ​ട​ക്ക​മു​ള്ള പ​ഴ​ങ്ങ​ളും ഇ​ട​യ്ക്കു ല​ഭി​ച്ചു. അം​ബേ​ദ്ക​ര്‍ കോ​ള​നി​യി​ല്‍ നി​ന്ന് ഓ​ല​ത്തൊ​പ്പി ല​ഭി​ച്ചു. ക​ടു​വാ​ക്കു​ഴി​യി​ല്‍ ആ​ര​തി ഉ​ഴി​ഞ്ഞു. ഓ​രോ സ്ഥ​ല​ങ്ങ​ളി​ലും പ്ര​വ​ര്‍​ത്ത​ക​രു​ടെ ആ​വേ​ശ​ത്തോ​ടൊ​പ്പം സ്ഥാ​നാ​ര്‍​ഥി​യു​മു​ണ്ട്. വ്യ​ത്യ​സ്ത​മാ​യ സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ളും സ്ത്രീ​ക​ള​ട​ക്ക​മു​ള്ള​വ​രു​ടെ പ​ങ്കാ​ളി​ത്ത​വും ഏ​റെ ക​ണ്ട​ത് മ​ല​യാ​ല​പ്പു​ഴ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി​രു​ന്നു.മൈ​ല​പ്ര, മ​ല​യാ​ല​പ്പു​ഴ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ഇ​ന്ന​ലെ പ​ര്യ​ട​നം പൂ​ര്‍​ത്തീ​ക​രി​ച്ച​ത്.