മ​ണ്ഡ​ല​ത്തി​ൽ ക്യാ​ന്പ് ചെ​യ്തു മു​ഖ്യ​മ​ന്ത്രി, കു​ടും​ബ​യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് പ്ര​തി​പ​ക്ഷ​നേ​താ​വ്
Tuesday, October 15, 2019 10:47 PM IST
പ​ത്ത​നം​തി​ട്ട: മ​ണ്ഡ​ല​ത്തി​ൽ ര​ണ്ടു​ദി​വ​സം ക്യാ​ന്പ് ചെ​യ്താ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ എ​ൽ​ഡി​എ​ഫ് പ്ര​ചാ​ര​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ ക​ല​ഞ്ഞൂ​രി​ലെ​ത്തി​യ മു​ഖ്യ​മ​ന്ത്രി പൊ​തു​യോ​ഗ​ത്തി​നു​ശേ​ഷം പാ​ർ​ട്ടി നേ​താ​ക്ക​ളു​മാ​യി പ്ര​ചാ​ര​ണ കാ​ര്യ​ങ്ങ​ളും കോ​ന്നി​യി​ലെ ജ​യ​സാ​ധ്യ​ത​യും ച​ർ​ച്ച ചെ​യ്തു.
ഏ​നാ​ദി​മം​ഗ​സ​ത്തും വ​ള്ളി​ക്കോ​ട് കോ​ട്ട​യ​ത്തും വൈ​കു​ന്നേ​രം പൊ​തു​യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു. ഇ​ന്നു രാ​വി​ലെ ചി​റ്റാ​റി​ലും വൈ​കു​ന്നേ​രം മ​ല​യാ​ല​പ്പു​ഴ, വ​ള്ളി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലും മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കു​ന്ന പൊ​തു​യോ​ഗ​ങ്ങ​ൾ ഉ​ണ്ട്.ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ മ​ണ്ഡ​ല​ത്തി​ലു​ണ്ടാ​യി​രു​ന്ന പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​ങ്ങ​മൂ​ഴി, സീ​ത​ത്തോ​ട്, ത​ണ്ണി​ത്തോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ കു​ടും​ബ​യോ​ഗ​ങ്ങ​ൾ​ക്കു​ശേ​ഷം കോ​ന്നി​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സി​ലെ​ത്തി പ്ര​വ​ർ​ത്ത​ക​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കൊ​ന്ന​പ്പാ​റ, വ​ള്ളി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ കു​ടും​ബ​യോ​ഗ​ത്തി​ലും മ​ല​യാ​ല​പ്പു​ഴ​യി​ലെ പൊ​തു​സ​മ്മേ​ള​ന​ത്തി​ലും ര​മേ​ശ് പ​ങ്കെ​ടു​ത്തു.
കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ പി.​ജെ. ജോ​സ​ഫും ജോ​സ് കെ. ​മാ​ണി​യും ഇ​ന്ന​ലെ കു​ടും​ബ​യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു.എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ ഇ​ന്ന് മ​ണ്ഡ​ല​ത്തി​ലെ​ത്തും.