തെ​ര​ഞ്ഞെ​ടു​പ്പ് സ്ഥാ​നാ​ർ​ഥി ചെ​ല​വ് പ​ര​മാ​വ​ധി 28 ല​ക്ഷം രൂ​പ
Tuesday, October 15, 2019 10:47 PM IST
പ​ത്ത​നം​തി​ട്ട: കോ​ന്നി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ചെ​ല​വ് നി​രീ​ക്ഷ​ണ സ​മി​തി​യു​ടെ ര​ണ്ടാം​ഘ​ട്ട അ​വ​ലോ​ക​ന യോ​ഗം ന​ട​ന്നു. ചെ​ല​വ് നി​രീ​ക്ഷ​ക​ന്‍ കെ.​അ​ര​വി​ന്ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റി​ല്‍ ന​ട​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ അ​സി​സ്റ്റ​ന്‍റ് എ​ക്സ്പെ​ന്‍റീ​ച്ച​ര്‍ ഓ​ഫീ​സ​ര്‍, സ്ഥാ​നാ​ര്‍​ഥി പ്ര​തി​നി​ധി​ക​ള്‍, ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​രോ സ്ഥാ​നാ​ര്‍​ഥി​ക്കും പ​ര​മാ​വ​ധി ചെ​വ​ഴി​ക്കാ​വു​ന്ന തു​ക 28 ല​ക്ഷം രൂ​പ​യാ​ണ്. ഒ​രു സ്ഥാ​നാ​ര്‍​ഥി​ക്കാ​യി ചെ​ല​വാ​കു​ന്ന പോ​സ്റ്റ​റു​ക​ള്‍, ബാ​ന​റു​ക​ള്‍, ചു​വ​രെ​ഴു​ത്തു​ക​ള്‍, പ്ര​ചാ​ര​ണ​വാ​ഹ​ന​ങ്ങ​ള്‍, ഉ​ച്ച​ഭാ​ഷി​ണി എ​ന്നു​വേ​ണ്ട മു​ഴു​വ​ന്‍ ചെ​ല​വു​ക​ളും 28 ല​ക്ഷ​ത്തി​ന് അ​ക​ത്താ​യി പ​രി​മി​ത​പ്പെ​ടു​ത്ത​ണം.
28 ല​ക്ഷ​ത്തി​ല​ധി​കം തു​ക സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ചെ​ല​വ​ഴി​ച്ച​താ​യി ക​ണ്ടെ​ത്തി​യാ​ല്‍ മൂ​ന്നു വ​ര്‍​ഷം​വ​രെ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​ന് അ​യോ​ഗ്യ​രാ​ക്ക​പ്പെ​ടും. ജ​യി​ച്ച സ്ഥാ​നാ​ര്‍​ഥി ചെ​ല​വ് നി​യ​ന്ത്ര​ണ​ത്തി​ല്‍ വീ​ഴ്ച വ​രു​ത്തി​യ​താ​യി തെ​ളി​ഞ്ഞാ​ല്‍ അ​യാ​ളെ അ​യോ​ഗ്യ​രാ​ക്ക​പ്പെ​ടും.