പ​ര​സ്യ​ങ്ങ​ള്‍​ക്ക് അം​ഗീ​കാ​രം നേ​ട​ണം
Tuesday, October 15, 2019 10:47 PM IST
പ​ത്ത​നം​തി​ട്ട: തെ​ര​ഞ്ഞെ​ടു​പ്പ് ദി​ന​ത്തി​ലും ത​ലേ​ന്നും അ​ച്ച​ടി മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ പ​ര​സ്യ​ങ്ങ​ള്‍​ക്കും മീ​ഡി​യ സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ ആ​ൻ​ഡ് മോ​ണി​ട്ട​റിം​ഗ് ക​മ്മി​റ്റി​യു​ടെ (എം​സി​എം​സി) അം​ഗീ​കാ​രം നേ​ടി​യി​രി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ര്‍​ദേ​ശ​മു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ കോ​ന്നി നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന 21നും ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ത​ലേ​ദി​വ​സ​മാ​യ 20നും ​അ​ച്ച​ടി മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ര​സ്യ​ങ്ങ​ള്‍ എം​സി​എം​സി​യു​ടെ അം​ഗീ​കാ​ര​പ​ത്രം ല​ഭി​ച്ച​വ​യാ​ണെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി നൂ​ഹ് അ​റി​യി​ച്ചു.

ബി​എ​ല്‍​ഒ​മാ​ര്‍​ക്ക് ഡ്യൂ​ട്ടി അ​നു​വ​ദി​ക്കും

പ​ത്ത​നം​തി​ട്ട: കോ​ന്നി നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ലി​പ്പ് വി​ത​ര​ണ​ത്തി​ന് ബൂ​ത്ത് ലെ​വ​ല്‍ ഓ​ഫീ​സ​ര്‍​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തി​നാ​ല്‍ ബ​ന്ധ​പ്പെ​ട്ട മേ​ല​ധി​കാ​രി​ക​ള്‍ ബി​എ​ല്‍​ഒ​മാ​ര്‍​ക്ക് 15 മു​ത​ല്‍ 17 വ​രെ ഡ്യൂ​ട്ടി അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.