നി​കു​തി വ​കു​പ്പി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി വ്യാ​പാ​രി​ക​ൾ
Tuesday, October 15, 2019 10:49 PM IST
തി​രു​വ​ല്ല: അ​ന്യാ​യ​മാ​യി പി​ഴ ചു​മ​ത്തു​ന്ന നി​കു​തി വ​കു​പ്പി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി തി​രു​വ​ല്ല യൂ​ണി​റ്റ് യോ​ഗം. 2012 - 13 വ​ര്‍​ഷ​ത്തെ ക​ണ​ക്കി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍ ആ​രാ​ഞ്ഞ് നൂ​റു ക​ണ​ക്കി​ന് വ്യാ​പാ​രി​ക​ള്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി​യ ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല. വാ​ര്‍​ഷി​ക റി​ട്ടേ​ണ്‍ അ​ട​ക്ക​മു​ള്ള ക​ണ​ക്കു​ക​ള്‍ ഹാ​ജ​രാ​ക്കി​യ ശേ​ഷ​മു​ള്ള യൂ​ണി​റ്റ് പ്ര​സി​ഡ​ന്റ് സാ​ന്‍​ലി എം. ​അ​ല​ക്സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​നോ​ദ് സെ​ബാ​സ്റ്റ്യ​ന്‍, റീ​ബു ജേ​ക്ക​ബ്, പ്ര​വീ​ണ്‍ വ​ര്‍​ഗീ​സ്, കു​ര്യ​ന്‍ ജോ​ര്‍​ജ്, കെ. ​ജെ. ജോ​ണി, ശ്രീ​കു​മാ​ര്‍ നാ​ഥ​ന്‍​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.