ക​ല​ങ്ങി​മ​റി​ഞ്ഞ അ​രു​വാ​പ്പു​ലം രാ​ഷ്ട്രീ​യം
Tuesday, October 15, 2019 10:49 PM IST
കോ​ന്നി: അ​രു​വാ​പ്പു​ല​ത്തി​ന്‍റെ രാ​ഷ്ട്രീ​യം മ​ന​സി​ലാ​ക്കാ​ന്‍ അ​ല്പം ബു​ദ്ധി​മു​ട്ടാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ മാ​റി​മ​റി​യു​ന്ന രാ​ഷ്ട്രീ​യ​മാ​ണ് ഈ ​ഗ്രാ​മ​ത്തി​ന്റേ​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണം നി​ല​വി​ല്‍ യു​ഡി​എ​ഫി​നാ​ണ്.
15 അം​ഗ ഭ​ര​ണ​സ​മി​തി​യി​ല്‍ യു​ഡി​എ​ഫി​ന് എ​ട്ട് സീ​റ്റും എ​ല്‍​ഡി​എ​ഫി​ന് ഏ​ഴ് സീ​റ്റു​മാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് അ​രു​വാ​പ്പു​ല​ത്ത് രാ​ഷ്ട്രീ​യ അ​ട്ടി​മ​റി ഉ​ണ്ടാ​യ​ത്. കോ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ ബി​ജെ​പി​ക്ക് ലീ​ഡ് ല​ഭി​ച്ച പ​ഞ്ചാ​യ​ത്തു​ക​ളി​ലൊ​ന്നാ​ണ് അ​രു​വാ​പ്പു​ലം.
യു​ഡി​എ​ഫി​നേ​ക്കാ​ള്‍ 68 വോ​ട്ടി​ന്റെ ലീ​ഡ് ബി​ജെ​പി​ക്കു ല​ഭി​ച്ചു. ബി​ജെ​പി 4487, യു​ഡി​എ​ഫ് 4419, എ​ല്‍​ഡി​എ​ഫ് 3780 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു വോ​ട്ടു​നി​ല. ബി​ജെ​പി​യു​ടെ മു​ന്നേ​റ്റം അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നു. ഇ​തി​ന്‍റെ കോ​ട്ട​മു​ണ്ടാ​യ​ത് എ​ല്‍​ഡി​എ​ഫ് വോ​ട്ടു​ക​ളി​ലാ​ണ്. ലോ​ക്സ​ഭ വോ​ട്ടു​ക​ളി​ലു​ണ്ടാ​യ കു​റ​വ് പ​രി​ഹ​രി​ക്കു​ക​യാ​ണ് ഇ​ത്ത​വ​ണ എ​ല്‍​ഡി​എ​ഫ് ല​ക്ഷ്യ​മി​ടു​ന്ന​ത്.
രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​വും സ്ഥാ​നാ​ര്‍​ഥി​ക​ളും മാ​റി​യെ​ന്ന​താ​ണ് എ​ല്‍​ഡി​എ​ഫും യു​ഡി​എ​ഫും വി​ല​യി​രു​ത്തു​ന്ന​ത്.
എ​ന്നാ​ല്‍ ലോ​ക്സ​ഭ​യി​ല്‍ അ​രു​വാ​പ്പു​ല​ത്തു ല​ഭി​ച്ച നി​ല​നി​ര്‍​ത്തി മു​ന്നോ​ട്ടു പോ​കു​മെ​ന്ന് ബി​ജെ​പി​യും പ​റ​യു​ന്നു.
അ​രു​വാ​പ്പു​ലം രാ​ഷ്ട്രീ​യ​ത്തി​ല്‍ പ്രാ​ദേ​ശി​ക​വി​ക​സ​ന വി​ഷ​യ​ങ്ങ​ള്‍ ച​ര്‍​ച്ച​യാ​കു​ന്നു​ണ്ട്. അ​ടൂ​ര്‍ പ്ര​കാ​ശ് എം​എ​ല്‍​എ ആ​യി​രു​ന്ന കാ​ല​യ​ള​വി​ലാ​ണ് വ​ന​മേ​ഖ​ല​യോ​ടു ചേ​ര്‍​ന്ന ഈ ​ഗ്രാ​മ​ത്തി​ലേ​ക്ക് വി​ക​സ​ന വെ​ളി​ച്ചം വ​ന്നെ​ത്തി​യ​തെ​ന്ന് യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​യും. കോ​ന്നി അ​ച്ച​ന്‍​കോ​വി​ല്‍ റോ​ഡി​ന്റെ വ​ര​വു കൂ​ടി അ​രു​വാ​പ്പു​ല​ത്തേ​ക്കു​ള്ള യാ​ത്രാ സൗ​ക​ര്യം മെ​ച്ച​പ്പെ​ട്ടു.
കൊ​ക്കാ​ത്തോ​ട്ടി​ലേ​ക്ക് പാ​ലം വ​ന്ന​തും വ​നാ​ന്ത​ര ഗ്രാ​മ​ങ്ങ​ളി​ല്‍ വി​ക​സ​ന​പ​ദ്ധ​തി​ക​ളു​ണ്ടാ​യ​തും നേ​ട്ട​മാ​യി. പ​ട്ട​യ​വും കാ​ട്ടു​മൃ​ഗ ശ​ല്യ​വും ഒ​ക്കെ പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളാ​യി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഉ​ന്ന​യി​ക്ക​പ്പെ​ടു​ന്നു​ണ്ട്. മെ​ഡി​ക്ക​ല്‍ കോ​ള​ജ്, റോ​ഡു​വി​ക​സ​നം അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളി​ല്‍ കാ​ര്യ​ക്ഷ​മ​മാ​യ മു​ന്നേ​റ്റം ഇ​നി​യു​മു​ണ്ടാ​ക​ണ​മെ​ങ്കി​ല്‍ മോ​ഹ​ന്‍​രാ​ജ് വി​ജ​യി​ക്ക​ണ​മെ​ന്നാ​ണ് യു​ഡി​എ​ഫ് പ​ക്ഷം.
എ​ന്നാ​ല്‍ വി​ക​സ​ന​ത്തി​നു ഫ​ണ്ടെ​ത്തി​ച്ച​ത് എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രാ​ണെ​ന്നും ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ ആ​യാ​ല്‍ നി​ല​വി​ലു​ള്ള പ​ദ്ധ​തി​ക​ള്‍ കൂ​ടു​ത​ല്‍ വേ​ഗ​ത്തി​ലാ​കു​മെ​ന്നും ഇ​ട​തു​മു​ന്ന​ണി​യും.
കേ​ന്ദ്ര​പ​ദ്ധ​തി​ക​ളു​ടെ പ്ര​യോ​ജ​നം അ​രു​വാ​പ്പു​ലം പോ​ലെ​യു​ള്ള ഗ്രാ​മ​ത്തി​ലേ​ക്ക് വേ​ഗ​ത്തി​ല്‍ എ​ത്തി​ക്കു​ക​യാ​ണ് ത​ങ്ങ​ളു​ടെ ല​ക്ഷ്യ​മെ​ന്ന് കെ. ​സു​രേ​ന്ദ്ര​നും ബി​ജെ​പി നേ​താ​ക്ക​ളും. ഫ​ല​ത്തി​ല്‍ അ​രു​വാ​പ്പു​ല​ത്തെ പോ​രാ​ട്ട​ത്തി​ല്‍ രാ​ഷ്ട്രീ​യ​ത്തോ​ടൊ​പ്പം വി​ക​സ​ന​വി​ഷ​യ​ങ്ങ​ളും പ​ച്ച​പി​ടി​ച്ചു നി​ല്‍​ക്കു​ന്നു​ണ്ട്.