ഇ​വി​എം ക​മ്മീ​ഷ​നിം​ഗ് പൂ​ര്‍​ത്തി​യാ​യി; സ്ട്രോം​ഗ് റൂ​മി​ലേ​ക്ക് മാ​റ്റി ‌‌
Wednesday, October 16, 2019 10:40 PM IST
പ​ത്ത​നം​തി​ട്ട: കോ​ന്നി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് വോ​ട്ടിം​ഗ് മെ​ഷീ​നി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പേ​ര്, ഫോ​ട്ടോ, ചി​ഹ്നം എ​ന്നി​വ ഉ​ള്‍​പ്പെ​ടെ​യു​ള്ള ബാ​ല​റ്റ് പ​തി​ക്കു​ന്ന ഇ​വി​എം ക​മ്മീ​ഷ​നിം​ഗ് പൂ​ര്‍​ത്തി​യാ​യി. ബാ​ല​റ്റ് പേ​പ്പ​റി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ക്ര​മ​മ​നു​സ​രി​ച്ച് അ​ഞ്ച് പേ​രു​ടെ​യും നോ​ട്ട​യും ഉ​ള്‍​പ്പെ​ടെ ആ​റ് പ​ട്ടി​ക​യാ​ണു​ള്ള​ത്.
സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പേ​ര്, ഫോ​ട്ടോ, ചി​ഹ്നം എ​ന്ന മു​റ​യ്ക്ക് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഇ​വി​എം ബാ​ല​റ്റ് ലേ​ബ​ലു​ക​ള്‍ ബാ​ല​റ്റ് യൂ​ണി​റ്റു​ക​ളി​ല്‍ പ​തി​ച്ച​ശേ​ഷം അ​വ സീ​ല്‍ ചെ​യ്ത് ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റു​ക​ള്‍ ടാ​ഗു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് സീ​ല്‍ ചെ​യ്ത്, നോ​ട്ട​യ്ക്കും സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കും ഓ​രോ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി ഇ​വി​എം മെ​ഷീ​നു​ക​ളു​ടെ​യും വി​വി പാ​റ്റി​ന്‍റെ​യും കാ​ര്യ​ക്ഷ​മ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന പ്ര​ക്രി​യ​യാ​ണി​ത്.
212 ബൂ​ത്തു​ക​ളി​ലേ​ക്ക് ആ​വ​ശ്യ​മാ​യ മെ​ഷീ​നു​ക​ളു​ടെ​യും റി​സ​ര്‍​വ് മെ​ഷീ​നു​ക​ളു​ടെ​യും ക​മ്മീ​ഷ​നിം​ഗ് ജോ​ലി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി എ​ലി​യ​റ​യ്ക്ക​ല്‍ അ​മൃ​ത വി​എ​ച്ച്എ​സ് സ്‌​കൂ​ളി​ല്‍ ത​ന്നെ ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള അ​ഞ്ച് സ്ട്രോം​ഗ് റൂ​മു​ക​ളി​ലേ​ക്ക് മാ​റ്റി​യ​താ​യി കോ​ന്നി തെ​ര​ഞ്ഞെ​ടു​പ്പ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍ എ​ല്‍​ആ​ര്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ എം.​ബി ഗി​രീ​ഷ് പ​റ​ഞ്ഞു.
കോ​ന്നി എ​ലി​യ​റ​യ്ക്ക​ല്‍ അ​മൃ​ത വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ഇ​വി​എം ക​മ്മീ​ഷ​നിം​ഗ് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി നൂ​ഹ് പ​രി​ശോ​ധി​ച്ച് ഉ​റ​പ്പാ​ക്കി. കോ​ന്നി തെ​ര​ഞ്ഞെ​ടു​പ്പ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍ എം.​ബി. ഗി​രീ​ഷ്, ഇ​ല​ക്ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ടി.​ആ​ര്‍ അ​ഹ​മ്മ​ദ് ക​ബീ​ര്‍, ഉ​പ​വ​ര​ണാ​ധി​കാ​രി സി.​പി രാ​ജേ​ഷ് കു​മാ​ര്‍, കോ​ന്നി ത​ഹ​സി​ല്‍​ദാ​ര്‍ കെ.​എ​സ് ന​സി​യ, സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ 12 ഇ​വി​എം മെ​ഷീ​നു​ക​ള്‍ തെ​ര​ഞ്ഞെ​ടു​ത്ത് ആ​യി​രം വോ​ട്ട് വീ​തം വി​വി പാ​റ്റി​ല്‍ സ്ലി​പ്പു​മാ​യി ഒ​ത്തു​നോ​ക്കി കാ​ര്യ​ക്ഷ​മ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന റാ​ന്‍​ഡ​മൈ​സേ​ഷ​നും ന​ട​ന്നു. 20 ടേ​ബി​ളു​ക​ളി​ലാ​യി 160 ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ക​മ്മീ​ഷ​നിം​ഗ് ജോ​ലി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.
ഇ​വി​എം മെ​ഷീ​നു​ക​ളു​ടെ കാ​ര്യ​ക്ഷ​മ​ത ഉ​റ​പ്പു​വ​രു​ത്താ​നാ​യി ഭാ​ര​ത് ഇ​ല​ക്ട്രോ​ണി​ക് ലി​മി​റ്റ​ഡി​ലെ വി​ദ​ഗ്ധ​രും എ​ത്തി​യി​രു​ന്നു. ‌