യു​റീ​ക്ക വി​ജ്ഞാ​നോ​ത്സ​വം
Thursday, October 17, 2019 10:52 PM IST
തി​രു​വ​ല്ല: ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന യു​റീ​ക്ക, ശാ​സ്ത്ര കേ​ര​ളം പ​ഞ്ചാ​യ​ത്തു​ത​ല വി​ജ്ഞാ​നോ​ത്സ​വം നാളെ ​രാ​വി​ലെ 10 മു​ത​ൽ നാ​ലു വ​രെ ന​ട​ക്കും. പെ​രി​ങ്ങ​ര, നെ​ടു​മ്പ്രം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും തി​രു​വ​ല്ല ന​ഗ​ര​സ​ഭ​യി​ലെ​യും കു​ട്ടി​ക​ൾ തി​രു​വ​ല്ല ഗ​വ​ൺ​മെ​ന്‍റ് ഗേ​ൾ​സ് ഹൈ​സ്ക്കൂ​ളി​ലും നി​ര​ണം, ക​ട​പ്ര പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കു​ട്ടി​ക​ൾ ക​ട​പ്ര ഗ​വ​ൺ​മെ​ന്‍റ് യു​പി സ്കൂ​ളി​ലു​മാ​ണ് പ​ങ്കെ​ടു​ക്കേ​ണ്ട​ത്.