പ്ര​ചാ​ര​ണം നാ​ളെ അ​വ​സാ​നി​ക്കും, പു​റ​ത്തു​ള്ള​വ​ർ മ​ണ്ഡ​ലം വി​ട്ടു​പോ​ക​ണം ‌
Thursday, October 17, 2019 10:58 PM IST
‌കോ​ന്നി; ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ര​സ്യ പ്ര​ചാ​ര​ണം നാ​ളെ വൈ​കു​ന്നേ​രം അ​വ​സാ​നി​ക്കും.പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പു​റ​മേ നി​ന്ന് എ​ത്തി​യി​ട്ടു​ള്ള​വ​ർ നാ​ളെ വൈ​കു​ന്നേ​രം ത​ന്നെ മ​ണ്ഡ​ലം വി​ട്ടു​പോ​ക​ണ​മെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റാ​യ ജി​ല്ലാ ക​ള​ക്ട​ർ പി.​ബി നൂ​ഹ് അ​റി​യി​ച്ചു. സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണ​ത്തി​നാ​യി മ​റ്റു ജി​ല്ല​ക​ളി​ൽ നി​ന്നും മ​റ്റ് മ​ണ്ഡ​ല​ങ്ങ​ളി​ൽ​നി​ന്നും കോ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ എ​ത്തി​യി​ട്ടു​ള്ള രാ​ഷ്ട്രീ​യ​പാ​ർ​ട്ടി നേ​താ​ക്ക·ാ​രും പ്ര​വ​ർ​ത്ത​ക​രു​മാ​ണ് പ്ര​ചാ​ര​ണം അ​വ​സാ​നി​ക്കു​ന്ന നാ​ളെ വൈ​കു​ന്നേ​രം ആ​റി​ന​കം നി​യോ​ജ​ക​മ​ണ്ഡ​ല​പ​രി​ധി വി​ട്ട് പോ​ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.