തെ​ര​ഞ്ഞെ​ടു​പ്പി​ന് 64 വാ​ഹ​ന​ങ്ങ​ളി​ൽ ജി​പി​എ​സ് ‌
Thursday, October 17, 2019 10:58 PM IST
‌കോ​ന്നി: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ല​ക്ഷ​ൻ സെ​ക്ട​റ​ൽ ഓ​ഫീ​സ​ർ​മാ​രു​ടെ വാ​ഹ​ന​ങ്ങ​ളി​ൽ ഗ്ലോ​ബ​ൽ പൊ​സി​ഷ​നി​ങ് സി​സ്റ്റം (ജി​പി​എ​സ്)​ഘ​ടി​പ്പി​ച്ചു. 40 സെ​ക്ട​റ​ൽ ഓ​ഫീ​സ​ർ​മാ​രു​ടെ വാ​ഹ​ന​ങ്ങ​ളി​ലാ​ണ് ജി​പി​എ​സ് ഘ​ടി​പ്പി​ച്ച​ത്. വാ​ഹ​നം എ​വി​ടെ​യാ​ണ് എ​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ ഇ​തി​ലൂ​ടെ സാ​ധി​ക്കും. ഇ​തി​നാ​യി സോ​ഫ്റ്റ് വെ​യ​ർ ഉ​ൾ​പ്പെ​ടെ സ​ജ​മാ​ക്കി​യി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട 24 പോ​ലീ​സ് വാ​ഹ​ന​ങ്ങ​ളി​ലും ഇ​ന്ന് ജ്ി​പി​എ​സ് ഘ​ടി​പ്പി​ക്കു​ന്ന​തോ​ടെ ഈ ​സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം അ​റു​പ​ത്തി​നാ​ലാ​കും. ‌