കോ​ന്നി​യി​ൽ 10,238 ഇ​ര​ട്ട​വോ​ട്ടു​ക​ൾ ‌; ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് അ​ടൂ​ർ പ്ര​കാ​ശും പി. ​മോ​ഹ​ൻ​രാ​ജും
Thursday, October 17, 2019 11:00 PM IST
‌പ​ത്ത​നം​തി​ട്ട: കോ​ന്നി നി​യ​മ​സ​ഭ മ​ണ്ഡ​ലം വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ 10,238 ഇ​ര​ട്ട​വോ​ട്ടു​ക​ളു​ള്ള​താ​യി അ​ടൂ​ർ പ്ര​കാ​ശ് എം​പി​യും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി. ​മോ​ഹ​ൻ​രാ​ജും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.മ​ണ്ഡ​ല​ത്തി​ലെ ഒ​ന്നി​ല​ധി​കം ബൂ​ത്തു​ക​ളി​ൽ വോ​ട്ടു​ള്ള​വ​രാ​ണി​വ​ർ. നി​യ​മ​വി​രു​ദ്ധ​മാ​യി ഇ​ര​ട്ട തി​ര​ച്ച​റി​യ​ൽ കാ​ർ​ഡും ഇ​വ​ർ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് അ​ടൂ​ർ പ്ര​കാ​ശ് ചൂ​ണ്ടി​ക്കാ​ട്ടി.

വോ​ട്ട​ർ​പ​ട്ടി​ക യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഇ​ത്ര​യും ഇ​ര​ട്ട​വോ​ട്ടു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. 12623 വോ​ട്ട​ർ​മാ​രെ പ​ട്ടി​ക​യി​ൽ നി​ന്ന് നീ​ക്കം ചെ​യ്തി​ട്ടു​ണ്ട്. സി​പി​എം അ​നു​കൂ​ല സം​ഘ​ട​ന​യാ​യ എ​ൻ​ജി​ഒ യൂ​ണി​യ​ന്‍റെ ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​പ​യോ​ഗി​ച്ചാ​ണ് ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​റ്റി​ങ്ങ​ൽ മ​ണ്ഡ​ല​ത്തി​ലും സി​പി​എം ഇ​തേ ക്ര​മ​ക്കേ​ട് ന​ട​ത്തി​യി​രു​ന്ന​താ​യി അ​ടൂ​ർ പ്ര​കാ​ശ് പ​റ​ഞ്ഞു. അ​ന്ന് പ​രാ​തി കൊ​ടു​ത്ത​പ്പോ​ൾ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ നടപടിയെടുത്തിരു​ന്നു.

പാ​ലാ​യി​ൽ സ​മാ​ന​രീ​തി​യി​ലു​ള്ള തി​രി​മ​റി​യി​ലൂ​ടെ​യാ​ക​ണം നി​സാ​ര വോ​ട്ടു​ക​ൾ​ക്ക് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജ​യി​ച്ച​തെ​ന്നും അ​ടൂ​ർ പ്ര​കാ​ശ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഒ​രു വ്യ​ക്തി വ്യ​ത്യ​സ്ത വി​ലാ​സ​ത്തി​ൽ ര​ണ്ട് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ സം​ഘ​ടി​പ്പി​ച്ച ശേ​ഷം ത​നി​ക്ക് വോ​ട്ടു​ള്ള ബൂ​ത്തി​ന് പു​റ​മെ മ​റ്റ് ബൂ​ത്തു​ക​ളി​ലെ വോ​ട്ടേ​ഴ്സ് ലി​സ്റ്റി​ൽ കൂ​ടി പേ​ര് ചേ​ർ​ക്കു​ന്ന രീ​തി​യാ​ണ് ക​ണ്ടു​വ​രു​ന്ന​ത്. വോ​ട്ട​ർ​പ​ട്ടി​ക സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ച്ചെ​ങ്കി​ൽ മാ​ത്ര​മേ ഇ​ത്ത​രം തി​രി​മ​റി​ക​ൾ ക​ണ്ടെ​ത്താ​നാ​കൂ.

കോ​ന്നി മ​ണ്ഡ​ല​ത്തി​ലെ ബൂ​ത്ത് ന​ന്പ​ർ 99ൽ ​ക്ര​മ​ന​ന്പ​ർ 22ലെ ​വോ​ട്ട​ർ ബൂ​ത്ത് ന​ന്പ​ർ 104ൽ 819 ​ക്ര​മ​ന​ന്പ​രി​ലെ വോ​ട്ട​റാ​ണെ​ന്ന് പ്ര​കാ​ശ് ചൂ​ണ്ടി​ക്കാ​ട്ടി. ബൂ​ത്ത് 131ലെ ​ക്ര​മ​ന​ന്പ​ർ 723ലെ ​വോ​ട്ട​ർ ബൂ​ത്ത് 132ൽ ​ക്ര​മ​ന​ന്പ​ർ 1021ലെ ​വോ​ട്ട​റാ​ണ്. ഇ​ങ്ങ​നെ പ​തി​നാ​യി​ര​ത്തി​ലേ​റെ ഇ​ര​ട്ട വോ​ട്ടു​ക​ളാ​ണ് മ​ണ്ഡ​ല​ത്തി​ലു​ള​ള​തെ​ന്ന് അ​ടൂ​ർ പ്ര​കാ​ശ് പ​റ​ഞ്ഞു. ക​ള​ള​വോ​ട്ട് ത​ട​യാ​ൻ ഇ​ര​ട്ടി​പ്പ് നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​ക്കും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ​ക്കും പ​രാ​തി ന​ൽ​കും. ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ങ്കി​ൽ ഇ​ര​ട്ട​വോ​ട്ട​ർ​മാ​രെ ബൂ​ത്തി​ൽ ത​ട​യും. ക​ള്ള​വോ​ട്ടി​നു ശ്ര​മ​മു​ണ്ടാ​യാ​ൽ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്നേ മ​തി​യാ​കൂ.

മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ല​ക്കെ​തെ​യാ​ണ് 12623 വോ​ട്ട​ർ​മാ​രെ പ​ട്ടി​ക​യി​ൽ നി​ന്ന് നീ​ക്കി​യ​ത്. ഇ​വ​ർ ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ വോ​ട്ട് ചെ​യ്ത​വ​രാ​ണ്. വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ നി​ന്ന് പേ​ര് നീ​ക്കം ചെ​യ്യ​ണ​മെ​ങ്കി​ൽ വോ​ട്ട​ർ​ക്ക് മു​ൻ​കൂ​ട്ടി നോ​ട്ടീ​സ് ന​ൽ​ക​ണം.

അ​വ​രു​ടെ ഹി​യ​റിം​ഗ് ന​ട​ത്ത​ണം. പു​തു​താ​യി വോ​ട്ട​വ​കാ​ശം ല​ഭി​ക്കാ​നാ​യി യു​ഡി​എ​ഫ് ന​ൽ​കി​യ മൂ​വാ​യി​ര​ത്തോ​ളം അ​പേ​ക്ഷ​ക​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ തീ​രു​മാ​ന​മെ​ടു​ത്തി​ല്ല. ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​പ​യോ​ഗി​ച്ച് ജ​നാ​ധി​പ​ത്യം പ്ര​ക്രി​യ​യെ അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് സി​പി​എം ന​ട​ത്തു​ന്ന​തെ​ന്ന് അ​ടൂ​ർ പ്ര​കാ​ശ് ആ​രോ​പി​ച്ചു.

ഓ​രോ ബൂ​ത്തു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് വ​ട​ക്ക​ൻ​ജി​ല്ല​ക​ളി​ൽ നി​ന്ന​ട​ക്ക​മു​ള്ള​വ​ർ ക്യാ​ന്പ് ചെ​യ്യു​ന്നു​ണ്ട്. പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലേ​ക്ക് എ​ത്താ​ൻ സാ​ധ്യ​ത​യി​ല്ലാ​ത്ത​വ​രു​ടെ പേ​രു​ക​ൾ മു​ൻ​കൂ​ട്ടി ക​ണ്ടെ​ത്തി ഇ​വ​രു​ടെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ശേ​ഖ​രി​ച്ച് ക​ള്ള​വോ​ട്ടി​നു ശ്ര​മം ന​ട​ക്കു​ന്നു​ണ്ടെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​രോ​പി​ച്ചു.

പു​റ​മേ നി​ന്നു​ള്ള എ​ല്ലാ​വ​രും നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​ന്പ് മ​ണ്ഡ​ലം വി​ട്ടു​പോ​യെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും മോ​ഹ​ൻ​രാ​ജ് ആ​വ​ശ്യ​പ്പെ​ട്ടു.പി​ൻ​വാ​തി​ലി​ലൂ​ടെ ജ​യി​ച്ചു ക​യ​റാ​മെ​ന്ന സി​പി​എം വ്യാ​മോ​ഹം ന​ട​പ്പി​ല്ലെ​ന്നും 20000ൽ​പ​രം വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ കോ​ന്നി​യി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി​ജ​യി​ക്കു​മെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ ഏ​ബ്ര​ഹാം വാ​ഴ​യി​ൽ, ക​ണ്‍​വീ​ന​ർ സ​ന്തോ​ഷ്കു​മാ​ർ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ‌