മ​ണ്ഡ​ലം അ​നു​സ​രി​ച്ച് ചെ​ങ്കൊ​ടി​യു​ടെ നി​റം​ മാ​റ്റം രാ​ഷ്‌ട്രീയ അ​പ​ച​യ​മെ​ന്ന് മു​ര​ളീ​ധ​ര​ൻ
Friday, October 18, 2019 10:41 PM IST
പ​ത്ത​നം​തി​ട്ട: മ​ണ്ഡ​ലം അ​നു​സ​രി​ച്ച് ചെ​ങ്കൊ​ടി​യു​ടെ നി​റം​മാ​റ്റി ചി​ഹ്്നം പ​തി​ക്കു​ന്ന സി​പി​എം ഏ​റ്റ​വും വ​ലി​യ രാ​ഷ്്‌ട്രീയ അ​പ​ച​യ​ത്തി​ലാ​ണെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ. മ​ല​യാ​ല​പ്പു​ഴി​ൽ എൻഡിഎ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജാ​തി​യും മ​ത​വും പ​റ​ഞ്ഞു ഭി​ന്നി​പ്പി​ക്കു​ക എ​ന്ന​താ​ണ് സി​പി​എ​മ്മി​ന്‍റെ ഏ​റ്റ​വും പു​തി​യ ത​ന്ത്രം.

മ​ഞ്ചേ​ശ്വ​ര​ത്ത് കാ​ണു​ന്ന പ​ച്ച​നി​റ​ത്തി​ലെ അ​രി​വാ​ൾ ചു​റ്റി​ക ന​ക്ഷ​ത്രം അ​രൂ​രി​ൽ മ​ഞ്ഞ നി​റ​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു. കോ​ന്നി​യി​ൽ കു​രി​ശു പ​തി​ച്ച കൊ​ടി ആ​യി​രി​ക്കും. എ​ന്നി​ട്ടാ​ണ് സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ൾ​ക്ക് ക്ലാ​സെ​ടു​ക്കാ​ൻ പോ​കു​ന്ന​ത്. അ​ധഃ​പ​ത​ന​ത്തി​ന്‍റെ നെ​ല്ലി​പ്പ​ല​ക​യി​ൽ ച​വി​ട്ടി​യാ​ണ് വീ​ണ്ടും സി​പി​എം പ്ര​ത്യ​യ​ശാ​സ്ത്രം ഘോ​ഷി​ക്കു​ന്ന​തെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.ബി​ജെ​പി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​മു​ര​ളീ​ധ​ര​ക്കു​റു​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ൻ​ഡി​എ സം​സ്ഥാ​ന ക​ണ്‍​വീ​ന​ർ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി, ബി​ജെ​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജി. ​രാ​മ​ൻ നാ​യ​ർ ബി​ഡി​ജ​ഐ​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​പ​ദ്മ​കു​മാ​ർ, ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ശോ​ക​ൻ കു​ള​ന​ട, മ​ധ്യ മേ​ഖ​ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​വേ​ണു​ഗോ​പാ​ൽ, വി​ജ​യ കു​മാ​ർ മ​ണി​പ്പു​ഴ, ഷാ​ജി ആ​ർ. നാ​യ​ർ, എ​സ്. ഹ​രി​കൃ​ഷ്ണ​ൻ, മ​നോ​ജ് ജി. ​പി​ള്ള, പി. ​ആ​ർ. ഷാ​ജി, വി. ​എ​സ്. ഹ​രീ​ഷ് ച​ന്ദ്ര​ൻ, ഓ​മ​ന​ക്കു​ട്ട​ൻ, ബി​ന്ദു ഹ​രി​കു​മാ​ർ, എ​സ്. സേ​തു​നാ​ഥ്, വി. ​അ​നി​ൽ, സു​രേ​ഷ്, കെ. ​പി. ഹ​രി​ദാ​സ്, വെ​ട്ടൂ​ർ സ​ന്തോ​ഷ്, ശ്രീ​ക​ല തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.