മോ​ട്ടോ​ർ തൊ​ഴി​ലാ​ളി ക്ഷേ​മ​പ​ദ്ധ​തി​യി​ൽ സ്കോ​ള​ർ​ഷി​പ്പ്
Friday, October 18, 2019 10:43 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള മോ​ട്ടോ​ർ തൊ​ഴി​ലാ​ളി ക്ഷേ​മ​പ​ദ്ധ​തി​യി​ൽ 2019 മാ​ർ​ച്ച് 31 വ​രെ അം​ഗ​ത്വം എ​ടു​ത്തി​ട്ടു​ള്ള തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ൾ​ക്ക് 2019 20 വ​ർ​ഷ​ത്തെ വി​ദ്യാ​ഭ്യാ​സ സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. എ​ട്ടാം ക്ലാ​സ് മു​ത​ൽ പ്ര​ഫ​ഷ​ണ​ൽ കോ​ഴ്സു​ക​ൾ വ​രെ പ​ഠി​ക്കു​ന്ന, വാ​ർ​ഷി​ക പ​രീ​ക്ഷ​യ്ക്ക് 50 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി​യി​ട്ടു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. പ്ര​ഫ​ഷ​ണ​ൽ കോ​ഴ്സു​ക​ൾ​ക്ക് പ​ഠി​ക്കു​ന്ന​വ​ർ സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ചി​ട്ടു​ള്ള യോ​ഗ്യ​ത പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മെ​റി​റ്റ് ക്വോ​ട്ട​യി​ൽ പ്ര​വേ​ശ​നം നേ​ടി​യ​വ​രാ​യി​രി​ക്ക​ണം. അ​പേ​ക്ഷ അ​നു​ബ​ന്ധ രേ​ഖ​ക​ൾ സ​ഹി​തം ന​വം​ബ​ർ 15ന​കം ജി​ല്ലാ ഓ​ഫീ​സി​ൽ ല​ഭ്യ​മാ​ക്ക​ണം. അ​പേ​ക്ഷാ​ഫോ​റ​വും കൂ​ടു​ത​ൽ വി​വ​ര​വും ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സി​ലും ktmwwfb.org എ​ന്ന വെ​ബ്സൈ​റ്റി​ലും ല​ഭി​ക്കും. ഫോ​ണ്‍: 0468 2320158.