തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് നി​ർ​ബ​ന്ധം ‌‌
Sunday, October 20, 2019 11:01 PM IST
വോ​ട്ടെ​ടു​പ്പ് ദി​ന​ത്തി​ൽ സ​മ്മ​തി​ദാ​ന അ​വ​കാ​ശം വി​നി​യോ​ഗി​ക്കാ​ൻ പോ​ളിം​ഗ്് ബൂ​ത്തി​ൽ എ​ത്തു​ന്ന വോ​ട്ട​ർ​മാ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ന​ൽ​കി​യ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡോ, ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ച 11 രേ​ഖ​ക​ളി​ൽ ഏ​തെ​ങ്കി​ലും ഒ​ന്നോ ഹാ​ജ​രാ​ക്കി​യാ​ൽ മാ​ത്ര​മേ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്കാ​ൻ സാ​ധി​ക്കൂ.
പാ​സ്പോ​ർ​ട്ട്, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, ഫോ​ട്ടോ പ​തി​ച്ച കേ​ന്ദ്ര-​സം​സ്ഥാ​ന പ​ബ്ലി​ക് സെ​ക്ട​ർ അ​ണ്ട​ർ​ടേ​ക്കിം​ഗ്, പ​ബ്ലി​ക് ലി​മി​റ്റ​ഡ് ക​ന്പ​നി ജീ​വ​ന​ക്കാ​രു​ടെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, ബാ​ങ്കോ, പോ​സ്റ്റ്ഓ​ഫീ​സോ ന​ൽ​കി​യ ഫോ​ട്ടോ പ​തി​ച്ച പാ​സ്ബു​ക്ക്, പാ​ൻ​കാ​ർ​ഡ്, ആ​ർ ജി ​ഐ ന​ൽ​കി​യ സ്മാ​ർ​ട് കാ​ർ​ഡ്, മ​ഹാ​ത്മ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള തൊ​ഴി​ൽ കാ​ർ​ഡ്, തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് സ്മാ​ർ​ട് കാ​ർ​ഡ്, ഫോ​ട്ടോ പ​തി​ച്ച പെ​ൻ​ഷ​ൻ രേ​ഖ, എം ​പി​മാ​ർ​ക്കും എം ​എ​ൽ എ​മാ​ർ​ക്കും ന​ൽ​കു​ന്ന ഒൗ​ദ്യോ​ഗി​ക തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡ് എ​ന്നി​വ​യാ​ണ് ഈ 11 ​രേ​ഖ​ക​ൾ. തെ​ര​ഞ്ഞെ​ടു​പ്പ്് ക​മ്മീ​ഷ​ൻ വി​ത​ര​ണം ചെ​യ്യു​ന്ന വോ​ട്ടേ​ഴ്സ് സ്ലി​പ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യി അം​ഗി​ക​രി​ച്ചി​ട്ടി​ല്ല.
തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ന​ൽ​കി​യി​ട്ടു​ള്ള പ്ര​ത്യേ​ക പാ​സു​ള്ള​വ​ർ​ക്ക്ു മാ​ത്ര​മേ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലും പ്ര​വേ​ശ​നം അ​നു​വ​ദി​ക്കൂ.