ജി​ല്ലാ സ​മ്മേ​ള​നം ‌‌നാളെ
Monday, October 21, 2019 10:37 PM IST
തി​രു​വ​ല്ല: കേ​ര​ളാ ഇ​ല​ക്‌ട്രിക്ക​ല്‍ വ​യ​ര്‍​മെ​ന്‍ ആ​ന്‍​ഡ് സൂ​പ്പ​ര്‍ വൈ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ പ​ത്ത​നം​തി​ട്ട ജി​ല്ലാ സ​മ്മേ​ള​നം നാ​ളെ ന​ട​ക്കും. തോ​ട്ട​ഭാ​ഗം ക​വി​യൂ​ര്‍ സ്ലീ​ബാ ഓ​ര്‍​ത്ത​ഡോ​ക്‌​സ് പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ വീ​ണാ​ജോ​ർ​ജ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ​ഇ​ഡ​ബ്ല്യൂ​എ​സ്എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യൂ വ​റു​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

വി​ദ്യാ​ഭ്യാ​സ അ​വാ​ര്‍​ഡ് വി​ത​ര​ണം തി​രു​വ​ല്ല ഡി​വൈ​എ​സ്പി ജെ. ​ഉ​മേ​ഷ്‌​കു​മാ​ര്‍ നി​ര്‍​വ​ഹി​ക്കും. മു​ഖ്യ​പ്ര​ഭാ​ഷ​ണം കെ​ഇ​ഡ​ബ്ല്യു​എ​സ്എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ന്‍.​കെ. ശ​ശി​ധ​ര​ന്‍ ന​ട​ത്തും. മു​ന്‍ സം​സ്ഥാ​ന നേ​താ​ക്ക​ളെ ആ​ദ​രി​ക്ക​ല്‍ കെ​ഇ​ഡ​ബ്ല്യൂ​എ​സ്എ സം​സ്ഥാ​ന സെ​ക്ര​ട്ട​റി റ്റി.​എ​സ്.​അ​ജി​ത്കു​മാ​ര്‍ നി​ര്‍​വ​ഹി​ക്കും. ചി​കി​ത്സാ സ​ഹാ​യം ക​വി​യൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ലി​സ​ബ​ത്ത് മാ​ത്യു നി​ര്‍​വ​ഹി​ക്കും. ‌