പ്രാ​യം ത​ള​ർ​ത്താ​ത്ത ആ​വേ​ശ​ത്തി​ൽ ഗൗ​രി​ക്കു​ട്ടി​യ​മ്മ വോ​ട്ട് ചെ​യ്യാ​നെ​ത്തി
Monday, October 21, 2019 10:37 PM IST
ഇ​ള​മ​ണ്ണൂ​ർ: പ്രാ​യം 92 ൽ ​എ​ത്തി​യെ​ങ്കി​ലും കു​റ​മ്പ​ക്ക​ര താ​ഴൂ​ര​യ്യ​ത്തി​ൽ ഗൗ​രി​ക്കു​ട്ടി​യ​മ്മ (92)യ്ക്ക് ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഒ​രാ​വേ​ശ​മാ​ണ്. ഇ​ക്കു​റി മ​രു​മ​ക​ൾ ര​ത്ന​മ്മ​യ്ക്കൊ​പ്പം മാ​രൂ​ർ ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്കൂ​ളി​ലെ പോ​ളിം​ഗ് ബൂ​ത്തി​ൽ എ​ത്തു​മ്പോ​ഴും പ​ഴ​യ വോ​ട്ടാ​വേ​ശം തെ​ല്ലും കു​റ​ഞ്ഞി​രു​ന്നി​ല്ല.

ഇരുപത്തൊന്നാം വ​യ​സി​ലാ​ണ് ആ​ദ്യ​മാ​യി വോ​ട്ട് ചെ​യ്തെ​തെ​ന്ന് ഈ ​അ​മ്മ ഓ​ർ​ക്കു​ന്നു. പ്രാ​യ​ത്തി​ന്‍റെ അ​വ​ശ​ത​ക​ൾ ധാ​രാ​ള​മു​ണ്ട്. ഒ​രു ക​ണ്ണി​നു കാ​ഴ്ച​യി​ല്ല. എ​ങ്കി​ലും പൗ​ര​ധ​ർ​മം മ​റ​ക്കാ​ൻ പാ​ടി​ല്ലെ​ന്നാ​ണ് ഗൗ​രി​ക്കു​ട്ടി​യ​മ്മ​യു​ടെ ന​യം. എ​ന്നാ​ൽ വോ​ട്ട് ആ​ർ​ക്കാ​ണ് ന​ൽ​കി​യ​തെ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ അ​തി​നൊ​രു ര​ഹ​സ്യ​സ്വ​ഭാ​വം ഉ​ണ്ടെ​ന്ന മ​റു​പ​ടി​യും.‌