ദു​രി​താ​ശ്വാ​സ ക്യാ​മ്പ് ഒ​രു​ക്കി റ​സി​ഡ​ന്‍റ്​സ് അ​സോ​സി​യേ​ഷ​ൻ
Tuesday, October 22, 2019 11:05 PM IST
കോ​ന്നി: ക​ന​ത്ത മ​ഴ​യി​ൽ മ​ല​യി​ടി​ച്ചി​ൽ ഉ​ണ്ടാ​യ കോ​ന്നി പൊ​ന്ത​നാം​കു​ഴി കോ​ള​നി​യി​ലെ 28 കു​ടും​ബ​ങ്ങ​ൾ​ക്ക് കോ​ന്നി ഗ്രീ​ൻ ന​ഗ​ർ റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ക​രു​ത​ലാ​യി.
പ്ര​ദേ​ശ​ത്ത് മ​ല​യി​ടി​ച്ചി​ൽ വ​ലി​യ ദു​ര​ന്ത​ത്തി​ന് കാ​ര​ണ​മാ​യേ​ക്കു​മെ​ന്ന ക​ണ്ടെ​ത്ത​ലി​നെ തു​ട​ർ​ന്ന് ഇ​വ​രെ മാ​റ്റി​പാ​ർ​പ്പി​ക്കാ​ൻ ജി​ല്ലാ​ക​ള​ക്ട​റാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.
എ​ന്നാ​ൽ തി​ങ്ക​ളാ​ഴ്ച കോ​ന്നി​യി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​യ​തി​നാ​ൽ ഇ​വ​ർ​ക്ക് ക്യാ​മ്പ് ഒ​രു​ക്കാ​ൻ സ്കൂ​ളു​ക​ൾ ഒ​ഴി​വാ​യി​രു​ന്നി​ല്ല. ഇ​തേ തു​ട​ർ​ന്ന് അ​പ​ക​ടം ഉ​ണ്ടാ​യ മേ​ഖ​ല​യി​ൽ ഉ​ള്ള​വ​രി​ൽ 11 കു​ടും​ബ​ങ്ങ​ളെ സ​മീ​പ​ത്തേ അ​ങ്ക​ണ​വാ​ടി​യ​ലേ​ക്ക് ആ​ദ്യ​ഘ​ട്ട​ത്തി​ൽ മാ​റ്റി​യെ​ങ്കി​ലും സ്ഥ​ല പ​രി​മി​ധി ബു​ദ്ധി​മു​ട്ടു സൃ​ഷ്ടി​ച്ചു.
ഇ​തോ​ടെ ഗ്രീ​ൻ ന​ഗ​ർ റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി.​ബി ശ്രീ​നി​വാ​സ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വി​ശ്വ​ഭാ​ര​തി ട്യൂ​ഷ​ൻ സെ​ന്‍റ​റി​ലേ​ക്ക് മാ​റ്റാ​ൻ തീ​രു​മാ​നി​ക്കു​കാ​യി​രു​ന്നു.
ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് തി​ര​ക്കു​ക​ളെ തു​ട​ർ​ന്ന് ഇ​വ​ർ​ക്കു​ള്ള ദ​ക്ഷ​ണ​വും കി​ട​ക്ക​ക​ളും മ​രു​ന്നും ഉ​ൾ​പ്പെ​ടെ ഗ്രീ​ൻ ന​ഗ​ർ റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ എ​ത്തി​ച്ചു ന​ൽ​കി.
തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ 17 കു​ടും​ബ​ങ്ങ​ൾ​ക്ക് കൂ​ടി പോ​ലീ​സ് നോ​ട്ടീ​സ് ന​ൽ​കി​യ​തോ​ടെ104 പേ​ർ ക്യാ​മ്പി​ലെ​ത്തി​യി​രു​ന്നു.
കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കോ​ന്നി​യൂ​ർ പി.​കെ. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ര​ജ​നി, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​വീ​ൺ പ്ലാ​വി​ള​യി​ൽ, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം എം.​ഒ ലൈ​ല, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി എ.​പി ജ​യ​ൻ എ​ന്നി​വ​ർ ക്യാ​മ്പ് സ​ന്ദ​ർ​ശി​ച്ചു.
കോ​ന്നി വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്യാ​മ്പി​ൽ ക​ഴി​യു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച​തി​നെ​തു​ട​ർ​ന്ന് ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ ഇ​വ​രെ കോ​ന്നി ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ൽ തു​റ​ന്ന ദു​രി​ത്യാ​ ശ്വാ​സ ക്യാ​മ്പി​ലേ​ക്ക് മാ​റ്റി പാ​ർ​പ്പി​ച്ചു.
അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ജ​ഗീ​ഷ് ബാ​ബു, രാ​ജീ​സ് കൊ​ട്ടാ​രം, ജോ​ർ​ജ് വ​ർ​ഗീ​സ്, ജെ​റി​ൻ, റ്റി. ​ചാ​ക്കോ, സി.​ജെ. ജ​യിം​സ്, റ​ജി എ​ന്നി​വ​ർ താ​ത്കാ​ലി​ക ക്യാ​മ്പി​നു നേ​തൃ​ത്വം ന​ൽ​കി.