പൊ​തു​വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ൾ സ്വ​കാ​ര്യ മേ​ഖ​ല​യ്ക്ക് കൈ​മാ​റു​ന്ന​തി​നെ​തി​രേ രാ​ജ്ഭ​വ​ൻ മാ​ർ​ച്ച് ‌‌
Tuesday, October 22, 2019 11:05 PM IST
പ​ത്ത​നം​തി​ട്ട: പൊ​തു​വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ൾ (റേ​ഷ​ൻ​ക​ട​ക​ൾ ഉ​ൾ​പ്പെ​ടെ) സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ കു​ത്ത​ക​ക​ൾ​ക്ക് കൈ​മാ​റു​ന്ന​തി​നു​ള്ള കേ​ന്ദ്ര ഗ​വ​ൺ​മെ​ന്‍റ് തീ​രു​മാ​ന​ത്തി​നെ​തി​രെ​യും മ​ണ്ണെ​ണ്ണ ഉ​ൾ​പ്പെ​ടെ​യു​ള്ള വെ​ട്ടി​ക്കു​റ​ച്ച ഭ​ക്ഷ്യ​ധാ​ന്യ​വി​ഹി​തം പു​ന:​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും കേ​ര​ളാ സ്റ്റേ​റ്റ് റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​വം​ബ​ർ ഒ​ന്നി​നു ന​ട​ത്തു​ന്ന രാ​ജ്ഭ​വ​ൻ മാ​ർ​ച്ച് വി​ജ​യി​പ്പി​ക്കാ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​ബി. സ​ത്യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ ജി​ല്ലാ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.
റേ​ഷ​ൻ വ്യാ​പാ​രി​ക​ളു​ടെ വേ​ത​ന പാ​ക്കേ​ജ് പു​ന:​പ​രി​ശോ​ധി​ക്കു​ക, സെ​യി​ൽ​സ്മാ​ൻ​മാ​രു​ടെ ശ​മ്പ​ളം, ക​ട​വാ​ട​ക സ​ർ​ക്കാ​ർ ന​ൽ​കു​ക, റേ​ഷ​ൻ വ്യാ​പാ​രി ക​ളു​ടെ​യും സെ​യി​ൽ​സ്മാ​ൻ​മാ​രു​ടെ​യും ഇ​എ​സ്ഐ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചു​കൊ​ണ്ട് റേ​ഷ​ൻ ക​ട​ക​ൾ വ​ഴി ഒ​രു​കോ​ടി ഒ​പ്പു​ശേ​ഖ​രി​ച്ച് അ​ന്നേ​ദി​വ​സം ഗ​വ​ർ​ണ​ർ​ക്ക് കൈ​മാ​റു​ന്ന​താ​ണ്.ഒ​പ്പു​ശേ​ഖ​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കെ​പി​സി​സി സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു നി​ർ​വ​ഹി​ച്ചു.
യോ​ഗ​ത്തി​ൽ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ. സ​ത്യ​പാ​ല​ൻ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി തോ​മ​സ് വ​ർ​ഗീ​സ്, ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. വി​ജ​യ​ൻ നാ​യ​ർ, ട്ര​ഷ​റ​ർ എ​ൻ.​ശാ​ന്ത​ൻ​പി​ള്ള, താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​എ​സ്. പാ​പ്പ​ച്ച​ൻ, ജോ​ർ​ജ് ജോ​സ​ഫ്, എം.​ആ​ർ. രാ​ജ​ൻ, അ​നു​രാ​ഗ് പി.​എ​സ്, കെ. ​രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, ജി. ​ഗോ​പി​നാ​ഥ​ൻ ഉ​ണ്ണി​ത്താ​ൻ, കെ.​എം. മാ​ത്തു​ക്കു​ട്ടി, സാം​കു​ട്ടി കെ.​ഇ., പി.​ജി. വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ‌