താ​ത്കാ​ലി​ക​ക്കാ​രെ സം​ര​ക്ഷി​ക്കാ​ൻ അ​സി​സ്റ്റ​ന്‍റ് സെ​യി​ൽ​സ്മാ​ൻ റാ​ങ്ക് ലി​സ്റ്റ് അ​ട്ടി​മ​റി​ക്കു​ന്നെ​ന്ന് ‌
Tuesday, October 22, 2019 11:07 PM IST
‌പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ സി​വി​ൽ സ​പ്ലൈ​സ് കോ​ർ​പ​റേ​ഷ​നി​ലേ​ക്ക് 2017 ഡി​സം​ബ​റി​ൽ പി​എ​സ്‌​സി പ്ര​സി​ദ്ധീ​ക​രി​ച്ച റാ​ങ്ക് ലി​സ്റ്റ് ര​ണ്ടു വ​ർ​ഷം പൂ​ർ​ത്തി​യാ​കാ​റാ​കു​മ്പോ​ഴും ലി​സ്റ്റി​ൽ നി​ന്നും 25 ശ​ത​മാ​നം ആ​ളു​ക​ളെ​പ്പോ​ലും നി​യ​മി​ച്ചി​ട്ടി​ല്ലെ​ന്ന് ആ​ക്ഷേ​പം. 393 പേ​ർ പ്ര​ധാ​ന ലി​സ്റ്റി​ലും ആ​നു​പാ​തി​ക​മാ​യി സ​പ്ലി​മെ​ന്‍റ​റി ലി​സ്റ്റു​ക​ളും ഉ​ൾ​പ്പെ​ടെ നി​ല​വി​ലു​ള്ള റാ​ങ്ക് ലി​സ്റ്റി​ൽ നി​ന്നും ഇ​തു​വ​രെ ന​ട​ന്ന നി​യ​മ​നം കേ​വ​ലം 47 എ​ണ്ണം മാ​ത്രം.
ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്ന നി​യ​മ​നം ചൂ​ണ്ടി​ക്കാ​ട്ടി വ​കു​പ്പു മ​ന്ത്രി​യു​ൾ​പ്പെ​ടെ എ​ല്ലാ ത​ട്ടി​ലു​മു​ള​ള അ​ധി​കാ​രി​ക​ളു​ടെ അ​ടു​ത്ത് നി​വേ​ദ​ന​ങ്ങ​ളു​മാ​യി സ​മീ​പി​ച്ചി​രു​ന്നെ​ങ്കി​ലും താ​ത്കാ​ലി​ക നി​യ​മ​നം വ​ഴി ഔ​ട്ട്‌ലെറ്റു​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രോ​ടു​ള്ള മാ​നു​ഷി​ക പ​രി​ഗ​ണ​ന​യ്ക്കാ​ണ് പ്രാ​മു​ഖ്യം എ​ന്ന രീ​തി​യി​ലു​ള്ള വ​ള​ച്ചു​കെ​ട്ടി​യ മ​റു​പ​ടി​ക​ളാ​ണ് ല​ഭി​ക്കു​ന്ന​ത്.
വ​ർ​ഷ​ങ്ങ​ളു​ടെ പ​രി​ശ്ര​മ​ത്തി​ലൂ​ടെ റാ​ങ്ക് ലി​സ്റ്റി​ൽ ഇ​ടം നേ​ടി ഒ​രു ജോ​ലി​ക്കാ​യി കാ​ത്തി​രി​ക്കു​ന്ന അ​ഭ്യ​സ്ഥ വി​ദ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ യാ​തൊ​രു മാ​നു​ഷി​ക പ​രി​ഗ​ണ​ന​യും അ​ർ​ഹി​ക്കു​ന്നി​ല്ലെ​ന്ന സ​മീ​പ​ന​മാ​ണ് ഇ​പ്പോ​ൾ അ​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​കു​ന്ന​ത്. അ​സി​സ്റ്റ​ന്‍റ് സെ​യി​ൽ​സ്മാ​ൻ ത​സ്തി​ക​ക​ൾ സം​സ്ഥാ​ന ത​ല​ത്തി​ലാ​ണ് ക​ണ​ക്കാ​ക്കു​ന്ന​തെ​ന്നും ജി​ല്ല തി​രി​ച്ചോ, ഔ​ട്ട് ലെ​റ്റ് തി​രി​ച്ചോ ക​ണ​ക്കാ​ക്കാ​റി​ല്ലെ​ന്നും, അ​ത്ത​ര​ത്തി​ൽ ഒ​ഴി​വു​ക​ളി​ലേ​ക്കെ​ല്ലാം നി​യ​മ​നം ന​ട​ന്നെ​ന്നു​മു​ള്ള വി​ചി​ത്ര​വാ​ദ​വും സ​പ്ലൈ​കോ ഉ​യ​ർ​ത്തു​ന്നു​ണ്ട്.
ത​സ്തി​ക​യി​ൽ പി​എ​സ്‌​സി അ​പേ​ക്ഷ ക്ഷ​ണി​ച്ച​തും റാ​ങ്ക് ലി​സ്റ്റ് ത​യാ​റാ​ക്കി​യ​തും ജി​ല്ലാ ത​ല​ത്തി​ലെ ഒ​ഴി​വു​ക​ൾ ക​ണ​ക്കാ​ക്കി​യാ​ണ്. അ​ത​നു​സ​രി​ച്ചു​ള്ള റാ​ങ്ക് ലി​സ്റ്റാ​ണ് ഇ​പ്പോ​ൾ പ​ത്ത​നം​തി​ട്ട​യി​ലേ​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള വി​ചി​ത്ര​മാ​യ വാ​ദം സ​പ്ലൈ​കോ നി​ര​ത്തി​ന്നു​തി​നു​ള്ള പ്ര​ധാ​ന കാ​ര​ണം റാ​ങ്ക് ലി​സ്റ്റ് അ​ട്ടി​മ​റി​ച്ച് പി​ൻ വാ​തി​ൽ നി​യ​മ​നം ന​ട​ത്താ​ൻ വേ​ണ്ടി​യാ​ണെ​ന്ന് റാ​ങ്ക് ഹോ​ൾ​ഡേ​ഴ്സ് ആ​രോ​പി​ച്ചു.
പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ സ​പ്ലൈ​കോ ഔ​ട്ട്‌ലെറ്റു​ക​ളി​ൽ മു​ന്നൂ​റോ​ളം താ​ത്കാ​ലി​ക​ക്കാ​ർ ജോ​ലി ചെ​യ്യു​ന്നു​ണ്ട്. ഇ​വ​രി​ൽ ഒ​രാ​ളെ​പ്പോ​ലും ച​ട്ട​പ്ര​കാ​രം എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് വ​ഴി​യ​ല്ല നി​യ​മി​ച്ചി​ട്ടു​ള്ള​തെ​ന്ന് വി​വ​രാ​വ​കാ​ശ മ​റു​പ​ടി​യി​ൽ പ​റ​യു​ന്നു. ‌